National
രാംലീല റാലിയില്‍ പങ്കെടുത്തില്ല; മധ്യപ്രദേശിലെ 60 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്
ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാത്ത എംപിമാരോടും കോണ്‍ഗ്രസ് വിശദീകരണം തേടിയേക്കും.
ന്യൂഡല്‍ഹി| രാംലീല റാലിയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ 60 യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. റാലിയില്‍ പങ്കെടുക്കാതെ വിട്ടു നിന്നതിന്റെ കാരണം പോലും ചോദിക്കാതെയാണ് നടപടി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാത്ത എംപിമാരോടും കോണ്‍ഗ്രസ് വിശദീകരണം തേടിയേക്കും.
രാംലീല പ്രതിഷേധത്തില്‍ പത്ത് ലക്ഷം പേര് പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ അണികളുടെ കുറവിന്റെ ദൃശ്യങ്ങള്‍ ബിജെപി ട്രോളാക്കിയതോടെയാണ് അണികളുടെ കുറവിനെ കുറിച്ച് കോണ്‍ഗ്രസ് അന്വേഷണവും നടപടിയും ആരംഭിച്ചത്. സിപിഎം, ആര്‍ജെഡി, സമാജ് വാദി തുടങ്ങിയ പാര്‍ട്ടികളുടെ അണികളും കൊടികളും രാംലീല മൈതാനത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നു.
അണികളുടെ ചോര്‍ച്ച വലിയ രീതിയില്‍ കണ്ടെത്തിയ സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലാണ് മുഖം നോക്കാതെയുള്ള നടപടി. 9 ജില്ലാ പ്രസിഡന്റുമാര്‍, 5 വൈസ് പ്രസിഡന്റുമാര്‍, 14 ജന.സെക്രട്ടറിമാര്‍, 32 സെക്രട്ടറിമാര്‍ എന്നിവരെയാണ് ഒരു അറിയിപ്പുണ്ടാകും വരെ പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ സംഘടിപ്പിച്ച ഗ്യാനേഷ് കുമാറിനെതിരായ വിചാരണയില്‍ സ്വന്തം എംപിമാരുടെ പൂര്‍ണ്ണ ഹാജര്‍ ഉറപ്പാക്കാന്‍ കഴിയാതെ പോയതും വലിയ പ്രഹരമായി. കേരളത്തില്‍ നിന്നുള്ള ചില എംപിമാരും പങ്കെടുക്കാത്തവരുടെ പട്ടികയിലുണ്ട്.
Content Highlights:Congress has suspended 60 Youth Congress leaders in Madhya Pradesh for skipping the Ramlila Maidan rally. The action followed BJP mocking low attendance after Congress claimed ten lakh people would participate. The party is also seeking explanations from absent MPs regarding the public impeachment event of Chief Election Commissioner Gyanesh Kumar.




