Connect with us

Ongoing News

പ്രവാസികൾക്ക് ആശ്വാസം; സഊദിയിൽ ഫൈനൽ എക്സിറ്റ് റിപ്പോർട്ട് ഇനി അബ്ഷീർ പോർട്ടൽ വഴി

ഫൈനൽ എക്സിറ്റ് പ്രിന്റിനായി ഇനി ജവാസാത്ത് ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ല.

Published

|

Last Updated

ദമാം |സഊദി  അറേബ്യയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ പുതിയ പരിഷ്‌കാരവുമായി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്).  പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്നവർക്കുള്ള ഫൈനൽ എക്സിറ്റ്  ഇനി മുതൽ അബ്ഷീർ പോർട്ടൽ വഴി ഇലക്ട്രോണിക് രീതിയിൽ വളരെ എളുപ്പത്തിൽ പ്രിന്റ് ചെയ്യാം. ഇതോടെ ഒഫീഷ്യൽ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനായി ജവാസാത്ത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന ബുദ്ധിമുട്ടാണ് ഒഴിവാകുന്നത്.

രാജ്യത്തെ  ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയ ഈ പുതിയ ഫീച്ചറിലൂടെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ തങ്ങളുടെ ജീവനക്കാരുടെയോ ആശ്രിതരുടെയോ ഫൈനൽ എക്സിറ്റ് രേഖകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും.

അബ്ഷീർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഒ.ടിപി വെരിഫിക്കേഷൻ പൂർത്തിക്കിയ ശേഷം ഹോം പേജിലെ  മൈ സർവീസസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്നും • ജനറൽ സർവീസസ് ക്ലിക്ക് ചെയ്ത് അബ്ഷീർ റിപ്പോർട്ട്  എന്നത് സെലക്ട് ചെയ്യുക,റിക്വസ്റ്റ് റിപ്പോർട്ട് നൽകി ഓപ്ഷനുകളിൽ നിന്ന് “ഫൈനൽ എക്സിറ്റ് പ്രൂഫ് റിപ്പോർട്ട് ” തിരഞ്ഞെടുത്ത് നിശ്ചിത ഫീസ് ഓൺലൈനായി അടയ്ക്കുന്നതോടെ പിഡിഎഫ്  റിപ്പോർട്ട് സ്ക്രീനിൽ ലഭ്യമാകും.

ഇത്തരത്തിൽ ഇഷ്യൂ ചെയ്യപ്പെടുന്ന ഡിജിറ്റൽ റിപ്പോർട്ടുകൾക്ക് 30 ദിവസത്തെ കാലാവധിയാണ് ജവാസാത്ത് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ റിപ്പോർട്ടിലെ റഫറൻസ് നമ്പറും ഐഡി നമ്പറും ഉപയോഗിച്ച് വിമാനത്താവളങ്ങളിലോ മറ്റ് ഇമിഗ്രേഷൻ ആവശ്യങ്ങൾക്കോ ഉള്ള വെരിഫിക്കേഷൻ ഓൺലൈനായി തന്നെ പൂർത്തിയാക്കാൻ സാധിക്കും. ഭാവിയിൽ പുതിയ വിസയിൽ സഊദിയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ നിയമപരമായ എക്സിറ്റ് തെളിയിക്കാൻ ഈ ഒഫീഷ്യൽ റിപ്പോർട്ട് വലിയ രീതിയിൽ സഹായകരമാകും.

Content Highlights: Saudi Arabia’s Passport Directorate Jawazat has enabled the electronic printing of final exit reports via the Absher portal. The digital report carries a 30-day validity for official verification. This online service eliminates the need to visit Jawazat offices directly before departure.

---- facebook comment plugin here -----

Latest