Connect with us

Ongoing News

യു എ ഇ തൊയിലിടങ്ങളില്‍ 85% ജീവനക്കാര്‍ എ ഐ ഉപയോഗിക്കുന്നു; ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ 67% പേര്‍: പഠനം

Published

|

Last Updated

അബൂദബി | യു എ ഇ തൊയിലിടങ്ങളില്‍ 85% ജീവനക്കാര്‍ ജോലിസ്ഥലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിക്കുന്നുണ്ടെങ്കിലും എ ഐ കാരണമായി 67% പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്ന് പഠനം. ഒലിവര്‍ വൈമാന്‍ ഫോറമാണ് പഠനം പുറത്തുവിട്ടത്. പകുതിയിലധികം ജീവനക്കാരും തങ്ങളുടെ ഉല്‍പ്പാദനക്ഷമതയിലും തൊഴില്‍ ജീവിത സന്തുലിതാവസ്ഥയിലും പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

300,000 വോയ്സസ്‌യു എ ഇ എഡിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 48 ശതമാനം ജീവനക്കാര്‍ ദിവസവും 63 ശതമാനം ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് തവണയും എ ഐ ഉപയോഗിക്കുന്നു. മനുഷ്യരായ സഹപ്രവര്‍ത്തകര്‍ക്ക് പകരം എ ഐയെ സ്ഥാപിക്കുന്നതില്‍ ആഗോളതലത്തില്‍ 28 ശതമാനം ആളുകളും യു എ ഇയില്‍ 42 ശതമാനം ആളുകളും അനുകൂലിക്കുന്നു. 56 ശതമാനം പേര്‍ എ ഐയുടെ വരവ് തങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചതായും 54 ശതമാനം പേര്‍ എ ഐയുടെ വരവ് തങ്ങളുടെ തൊഴില്‍ ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെട്ടതായും അറിയിച്ചു. 26 ശതമാനം എക്‌സിക്യൂട്ടീവുകളും 6 ശതമാനം മുന്‍നിര ജീവനക്കാരുമാണ് സ്ഥാപനങ്ങളില്‍ എ ഐ നയം രൂപീകരിച്ചത്.

എ ഐയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും യു എ ഇയിലെ 75 ശതമാനം ജീവനക്കാരും ആഗോളതലത്തില്‍ 66 ശതമാനം ജീവനക്കാരും തങ്ങളുടെ ജോലിയില്‍ സംതൃപ്തരാണെന്ന് വ്യക്തമാക്കി. തൊഴില്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രം മതിയാവില്ലെന്ന് ഒലിവര്‍ വൈമാന്‍ പാര്‍ട്ണറും യു എ ഇ മേധാവിയുമായ ഡോ. മോന ഹമ്മാമി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലുകളെ എങ്ങനെ ബാധിക്കുമെന്നും, ജീവനക്കാര്‍ക്ക് എന്തൊക്കെയാണ് ആവശ്യമായി വരുന്നതെന്നും തൊഴിലുടമകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് ഹമ്മാമി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി നടന്ന സര്‍വേകളില്‍ പങ്കെടുത്ത 5,285 പേരില്‍ നിന്നുള്ള വിവരങ്ങളാണ് യു എ ഇ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Content Highlights: A study by Oliver Wyman Forum shows 85% of UAE employees use AI at work, while 67% fear job replacement. Though concerns persist, 56% report higher productivity and 54% enjoy better work-life balance. Over 75% of workers remain satisfied with their jobs despite automation trends.
---- facebook comment plugin here -----

Latest