National
ഡല്‍ഹി ബേങ്ക് ഓഫ് ബറോഡ ശാഖയിലെ ബോംബ് ഭീഷണി; വ്യാജമെന്ന് സ്ഥിരീകരണം
ഇതേ തുടര്‍ന്ന് പോലീസും ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡും അഗ്നിശമന സേനയും ബേങ്ക് പരിസരത്ത് വിശദമായ പരിശോധന നടത്തി. ഉച്ചക്ക് 1.55-ഓടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി | മധ്യ ഡല്‍ഹിയിലെ സന്‍സദ് മാര്‍ഗിലുള്ള ബേങ്ക് ഓഫ് ബറോഡ ശാഖയില്‍ ഇന്ന് ലഭിച്ച ബോംബ് ഭീഷണി വ്യാജം. അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. രാവിലെ 11.35-ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് പോലീസും ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡും (Bomb disposal squad) അഗ്നിശമന സേനയും ബേങ്ക് പരിസരത്ത് വിശദമായ പരിശോധന നടത്തി.
ഉച്ചക്ക് 1.10 വരെ പരിശോധന തുടര്‍ന്നു. പരിശോധനയില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന്, ഉച്ചക്ക് 1.55-ഓടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നത് എന്നത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.
Content Highlights: A bomb threat reported at a Bank of Baroda branch in Delhi created widespread panic. Police and bomb disposal squads immediately reached the spot to carry out a search operation. Following detailed inspection, authorities confirmed the threat was a fake hoax message.



