Connect with us

International

ഡിസൈന്‍ ദോഹ പ്രൈസ് 2026; വിജയികളെ പ്രഖ്യാപിച്ചു

2027 ജനുവരി വരെ നീണ്ടുനില്‍ക്കുന്ന രണ്ടാമത് ഡിസൈന്‍ ദോഹ ബിനാലെയുടെ ഭാഗമാണ് അവാര്‍ഡുകള്‍

Published

|

Last Updated

ദുബായ് | ഡിസൈന്‍ ദോഹ പ്രൈസ് 2026ന്റെ ഭാഗമായി ബഹ്റൈന്‍, ലെബനാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഡിസൈനര്‍മാരെയും സ്റ്റുഡിയോകളെയും വിജയികളായി പ്രഖ്യാപിച്ചു. കരകൗശല വൈദഗ്ദ്ധ്യം, സുസ്ഥിരത, സമകാലിക രൂപകല്‍പ്പന എന്നിവയിലെ പുതിയ കണ്ടെത്തലുകള്‍ക്കാണ് അവാര്‍ഡ്. ഖത്തര്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ നടന്ന ചടങ്ങില്‍ വിജയികളെ ആദരിച്ചു.

ഡിസൈന്‍ ദോഹ, പ്രതിഭകളെ വ്യവസായമായും ഡിസൈനര്‍മാരെ ആര്‍ക്കിടെക്റ്റുകളും ഡവലപ്പര്‍മാരായും ബന്ധിപ്പിക്കുന്ന നിക്ഷേപമാണെന്ന് ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു. ഇറാനിയന്‍ ഫ്രഞ്ച് ഡിസൈനര്‍ ഇന്ത്യ മഹ്ദവിയുടെ നേതൃത്വത്തിലുള്ള 24 അംഗ അന്താരാഷ്ട്ര ജൂറിയാണ് 550ലധികം അപേക്ഷകളില്‍ നിന്ന് വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനമായി ഓരോരുത്തര്‍ക്കും സ്റ്റുഡിയോക്കുള്ള സ്ഥലത്തിന് പുറമെ 2,00000 റിയാലും ദോഹയിലെ അന്താരാഷ്ട്ര മെന്റര്‍ഷിപ്പ് അവസരങ്ങളും ലഭിക്കും.

പരമ്പരാഗത ബഹ്റൈന്‍ മരപ്പണി, സാങ്കേതിക വിദ്യയിലൂടെയുള്ള നെയ്ത്ത്, തേക്ക് മരം കൊണ്ട് നിര്‍മ്മിച്ച മെഷ് എന്നിവക്കാണ് ക്രാഫ്റ്റ് ഡിസൈന്‍ അവാര്‍ഡ് ലഭിച്ചത്. ബഹ്റൈന്‍ ആസ്ഥാനമായുള്ള ബഹ്റൈനി ഡാനിഷ് സ്റ്റുഡിയോയിലെ ബത്തൂല്‍ അല്‍ഷൈഖ്, മൈതം അല്‍മുബാറക്, ക്രിസ്റ്റ്യന്‍ വെന്നര്‍സ്‌ട്രോം എന്നിവരാണ് നിര്‍മ്മാതാക്കള്‍. കളര്‍ കോഡഡ് പവര്‍ സപ്ലൈ ഇന്‍ഡിക്കേറ്റര്‍ വഴി ലെബനന്റെ വൈദ്യുതി ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രതിഫലിപ്പിക്കുന്ന ഇന്‍സ്റ്റാളേഷനായ പി എസ് ഐ 01 എന്നതിനാണ് പോസ്റ്റ് ഡിസൈന്‍ സ്റ്റുഡിയോയിലെ ലെബനീസ് ഡിസൈനര്‍ ദിയ പ്രൊഡക്റ്റ് ഡിസൈന്‍ അവാര്‍ഡ് നേടി.

മെഡിറ്ററേനിയന്‍ സമുദ്ര രൂപങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സഹ ലെബനീസ് ഡിസൈനര്‍ ഷാഹ റാഫേല്‍ സൃഷ്ടിച്ച ലോ ടൈഡിനാണ് ഫര്‍ണിച്ചര്‍ ഡിസൈനില്‍ അവാര്‍ഡ്. ഉപേക്ഷിച്ച അരിയില്‍ നിന്നും ഈന്തപ്പഴക്കുഴികളില്‍ നിന്നും രൂപകല്‍പ്പന ചെയ്ത ദി സ്പോയില്‍സ്: ലൈറ്റ്സ് ഫ്രം വേസ്റ്റിനാണ് ഇറാനിയന്‍ ഡിസൈനര്‍ യാസമിന്‍ ശൈഖി എമര്‍ജിംഗ് ടാലന്റ് അവാര്‍ഡ് നേടിയത്. 2027 ജനുവരി വരെ നീണ്ടുനില്‍ക്കുന്ന രണ്ടാമത് ഡിസൈന്‍ ദോഹ ബിനാലെയുടെ ഭാഗമാണ് അവാര്‍ഡുകള്‍.

 

Content Highlights: Four designers and studios from Bahrain, Lebanon, and Iran were announced as winners of the Design Doha Prize 2026. The awards recognize craft skills, sustainability, and contemporary design, offering 200,000 Qatari Riyals and mentorship. The event took place at the Museum of Islamic Art in Qatar.
---- facebook comment plugin here -----

Latest