Connect with us

Education Notification

ഐ സി എസ് ഇ, ഐ എസ് സി- 2027 പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഔദ്യോഗിക അറിയിപ്പ് പ്രകാരം, പത്താം ക്ലാസ് പരീക്ഷ 2027 ഫെബ്രുവരി 15-നും പന്ത്രണ്ടാം ക്ലാസ് (ISC) പരീക്ഷ ഫെബ്രുവരി ഒമ്പതിനും തുടങ്ങും.

Published

|

Last Updated

ന്യൂഡല്‍ഹി | 2027ലെ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (CISCE). തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റായ cisce.org-Â ICSE (ക്ലാസ് 10, ISC (ക്ലാസ് 12) യിലാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. ഔദ്യോഗിക അറിയിപ്പ് പ്രകാരം, പത്താം ക്ലാസ് പരീക്ഷ 2027 ഫെബ്രുവരി 15-നും പന്ത്രണ്ടാം ക്ലാസ് (ISC) പരീക്ഷ ഫെബ്രുവരി ഒമ്പതിനും തുടങ്ങും. ആകെ 3,79,980 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് അറിയിച്ചു. ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 3,106 സ്‌കൂളുകളില്‍ നിന്നായി 2.70 ലക്ഷം വിദ്യാര്‍ഥികളും, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 1,651 സ്‌കൂളുകളില്‍ നിന്നായി 1.1 ലക്ഷത്തിലധികം വിദ്യാര്‍ഥികളുമാണ് പരീക്ഷയില്‍ പങ്കെടുക്കുക.

കഴിഞ്ഞ വര്‍ഷം നവംബര്‍ 13-നാണ് കൗണ്‍സില്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ടൈംടേബിളുകള്‍ പ്രസിദ്ധീകരിച്ചത്. കൂടാതെ, കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷകള്‍ 2026 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 30 വരെ പേപ്പര്‍-പെന്‍സിലിന്റെ (എഴുത്തുപരീക്ഷ) രീതിയില്‍ നടത്തിയിരുന്നു. ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 2026 ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ ആറ് വരെയാണ് നടന്നത്.

സി ഐ എസ് സി ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍:
cisce.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ‘Examination’ (പരീക്ഷ) വിഭാഗത്തിലേക്ക് പോകുക. ICSE 2027 അല്ലെങ്കില്‍ ISC 2027 ടൈംടേബിള്‍ ലിങ്ക് തുറക്കുക. ഔദ്യോഗിക PDF ഡൗണ്‍ലോഡ് ചെയ്ത്, ഓരോ വിഷയത്തിന്റെയും തീയതി, സമയം, നിര്‍ദേശങ്ങള്‍ എന്നിവ പരിശോധിക്കുക.

ഐ സി എസ് ഇ, ഐ എസ് സി 2027 പരീക്ഷാ ഷെഡ്യൂളില്‍ (Date Sheet), വിഷയങ്ങളുടെ പട്ടിക, പരീക്ഷാ ദിവസം, തീയതി, സമയം, പരീക്ഷാ ദൈര്‍ഘ്യം, പരീക്ഷാ ദിവസങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും.

Content Highlights:The Council for the Indian School Certificate Examinations announced the timetable for the 2027 ICSE and ISC examinations. The ICSE Class 10 board exams run from February 15 to March 31, 2027, while the ISC Class 12 exams occur from February 9 to April 8, 2027. Students can access the PDF schedule online.

 

---- facebook comment plugin here -----

Latest