Connect with us

National

കൃത്യനിര്‍വഹണത്തില്‍ വീഴ്ച; ബിഹാറില്‍ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പട്‌നയിലെ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ നടന്ന സംസ്ഥാനതല പൊതുജന പരാതി പരിഹാര ക്യാമ്പിന് (സഹയോഗ് ശിബിര്‍) പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്.

Published

|

Last Updated

പട്‌ന | ബിഹാറില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍. വീണ വൈശാലി (സുപൗളിലെ നിര്‍മലി, സിമ്രാഹി എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍), രോഹിത് കുമാര്‍ ദുബെ (ഷെയ്ഖ്പുരയിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍), ഭോല നാഥ് (കത്ര (മുസഫര്‍പൂര്‍) പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വിഭാഗം ജൂനിയര്‍ എന്‍ജിനീയര്‍), ശ്യാം ബാബു റായ് (മജ്ഹൗലിയ (വെസ്റ്റ് ചമ്പാരന്‍) പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വിഭാഗം ജൂനിയര്‍ എന്‍ജിനീയര്‍), പവന്‍ കുമാര്‍ (സുര്‍സന്ദ് (സീതാമര്‍ഹി) പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വിഭാഗം ജൂനിയര്‍ എന്‍ജിനീയര്‍), ശുഭം കുമാര്‍ (ഗോപാല്‍ഗഞ്ചിലെ റവന്യൂ ജീവനക്കാരന്‍) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. പട്‌നയിലെ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ നടന്ന സംസ്ഥാനതല പൊതുജന പരാതി പരിഹാര ക്യാമ്പിന് (സഹയോഗ് ശിബിര്‍) പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ‘സഹയോഗ്’ പോര്‍ട്ടലില്‍ പൗരന്മാര്‍ സമര്‍പ്പിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഔദ്യോഗിക പരിശോധനയില്‍, പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അനാവശ്യമായ കാലതാമസവും, കാര്യക്ഷമമായ പരിഹാരം കാണുന്നതില്‍ വീഴ്ചയും സംഭവിച്ചതായി കണ്ടെത്തി.

സംസ്ഥാനത്തെ നാല് പ്രധാന വകുപ്പുകളില്‍ നിന്നുള്ളവരാണ് സസ്‌പെന്‍ഷനിലായത്. റവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോംസ് (ഭൂമി പരിഷ്‌കരണം), ഗ്രാമവികസനം, നഗരവികസനം & ഭവന നിര്‍മാണം, പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് (PHED) എന്നിവയാണവ. മുംഗര്‍, സുപൗള്‍, അറ, മുസഫര്‍പൂര്‍, സീതാമര്‍ഹി, ഷെയ്ഖ്പുര, വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് തുടങ്ങി വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് നടപടിക്ക് വിധേയരായത്.

നടപടിക്ക് പിന്നാലെ, എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് റിപോര്‍ട്ട്. സഹയോഗ് പോര്‍ട്ടലില്‍ ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനെക്കുറിച്ച് മാത്രമല്ല, നല്‍കുന്ന പരിഹാരങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും പ്രത്യേക പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസം വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ തുടരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Content Highlights: Fifteen government officials in Bihar have been suspended due to severe dereliction of duty. The administrative action was initiated after investigations confirmed failure in executing official functions. Authorities warned that strict measures will continue against negligence in governance.

 

---- facebook comment plugin here -----

Latest