Kerala
കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനങ്ങൾ വിൽക്കണം; രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി
കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ| കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കണമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളെ കുറ്റപ്പെടുത്താനില്ലെന്നും അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്നതിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സമയക്രമമാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. രണ്ടര മിനിറ്റ് കൊണ്ട് എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ല. നിലവിലെ സമയക്രമം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Kerala Transport Minister C P John has issued a strict warning to parents regarding underage driving. He stated that severe action will be taken against parents if children drive vehicles. The minister also announced plans to revise current private bus schedules to stop competitive driving.


