Connect with us

Kerala

13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

പെൺകുട്ടിയുടെ ബന്ധുവായ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

Published

|

Last Updated

തിരുവനന്തപുരം| ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരൻ പിടിയിൽ. ആര്യനാട് സ്വദേശിയായ ഐടിഐ വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ ബന്ധുവായ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

ഏഴ് മാസം ഗർഭിണിയായ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ വിവരം മനസിലാക്കിയ ഡോക്ടർ പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Content Highlights: A 17-year-old ITI student was detained in Aryanad for sexually assaulting and impregnating his 13-year-old relative. The incident came to light after doctors at a hospital notified the police upon discovering the girl was seven months pregnant. The minor suspect was produced before the juvenile court.

Latest