Kerala
വർക്കലയിൽ പതിനാറുകാരിക്ക് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവിൽ
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിൽ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി.
തിരുവനന്തപുരം| വർക്കലയിൽ പതിനാറുകാരിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ റിസ്വിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ഇയാൾ ഒളിവിലാണ്. പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയ സംഘത്തിൽ സ്ത്രീകളും ഉണ്ടായിരുന്നതായാണ് സംശയം.
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിൽ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി റിസ്വിനുമായി പരിചയപ്പെട്ടത്. സെപ്റ്റംബർ 26ന് വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ലുലു മാളിന് സമീപത്തുനിന്ന് കാറിൽ കയറ്റി അപ്പാർട്ട്മെന്റിലെത്തിക്കുകയായിരുന്നു. തുടർന്ന് മദ്യം നൽകിയ ശേഷം റിസ്വിൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
റിസ്വിന്റെ സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും കാറിലുണ്ടായിരുന്നതായാണ് വിവരം. ഇവരുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്. ഒളിവിൽ കഴിയുന്ന റിസ്വിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Content Highlights: Varkala police registered a POCSO case against Rizwin from Nagercoil for sexually assaulting a 16-year-old girl after plying her with alcohol in a Papanasam apartment. The victim met the accused through Instagram. Police have launched an intensive manhunt for the absconding suspect and his group.


