Kerala
പി എസ് സി പരീക്ഷാ ക്രമക്കേട്; എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം| പി എസ് സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്.
നേരത്തെ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ചിരുന്ന ബൈജുവിനെ ഹൈക്കോടതി
രൂക്ഷവിമായി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്.
ഇതിനു പിന്നാലെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകി. കേസിൽ ഇത് മൂന്നാം തവണയാണ് ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്. ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ ബൈജു അന്വേഷണസംഘത്തിന് നൽകിയിട്ടില്ല.
Content Highlights: Crime Branch will question PSC Chairman MR Baiju today at 2 PM in Thiruvananthapuram regarding the exam fraud case. This comes after the High Court sharply criticized Baiju for refusing to cooperate with the probe earlier. This is the third notice issued to him by the investigation team.


