Connect with us

Ongoing News

അഞ്ച് വർഷത്തിനുള്ളിൽ പാസ്‌പോർട്ടുകൾ അപ്രത്യക്ഷമായേക്കാമെന്ന് ദുബൈ എയർപോർട്ട് സി ഇ ഒ

ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം വ്യാപകമാകുന്നതോടെ പാസ്പോര്‍ട്ടുകളുടെ ഉപയോഗം ഇല്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Published

|

Last Updated

ദുബൈ| അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനയാത്രയ്ക്ക് പാസ്പോര്‍ട്ട് ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദുബൈ എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്സ്. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം വ്യാപകമാകുന്നതോടെ പാസ്പോര്‍ട്ടുകളുടെ ഉപയോഗം ഇല്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ നിലവിലുണ്ടെങ്കിലും യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ കാണിക്കേണ്ട സാഹചര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുകയും ഏകീകൃത മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതാണ് പ്രധാന വെല്ലുവിളി.

ആവശ്യമായ സാങ്കേതികവിദ്യ ഇതിനകം സജ്ജമാണെന്നും സംവിധാനം യാഥാര്‍ഥ്യമാക്കാനുള്ള വേഗത നമ്മുടെ തീരുമാനങ്ങളെ ആശ്രയിച്ചാണെന്നും ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച കുറിപ്പില്‍ പോള്‍ ഗ്രിഫിത്സ് വ്യക്തമാക്കി.

പദ്ധതി പൂര്‍ണതോതില്‍ നടപ്പാകുന്നതോടെ യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ട് കൈവശം വെക്കാതെ തന്നെ യാത്ര ചെയ്യാനാകും. 2032ല്‍ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലും മുഖം തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള ആധുനിക ബയോമെട്രിക് സംവിധാനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: Dubai Airport CEO Paul Griffiths predicted physical passports may become obsolete within five years due to advanced biometric technology. He stated the main challenge is integrating data systems across global governments and airlines. The upcoming Al Maktoum International Airport will also deploy facial recognition systems.

Latest