Connect with us

International

'വണ്‍ ടൈം, വണ്‍ ലൈഫ്': കാന്തപുരത്തിന്റെ ജീവചരിത്ര ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

പ്രമുഖ എഴുത്തുകാരനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക മേധാവിയുമായ അഹ്മദ് അല്‍ മുശ്താഗല്‍, അബൂദബി സര്‍ക്കാര്‍ ചീഫ് ലൈബ്രേറിയന്‍ ബാശിര്‍ ബക്കിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

Published

|

Last Updated

മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച 'വണ്‍ ടൈം, വണ്‍ ലൈഫ്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യുന്നു.

ഷാര്‍ജ | കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇംഗ്ലിഷ് ജീവചരിത്ര ഗ്രന്ഥമായ ‘വണ്‍ ടൈം, വണ്‍ ലൈഫ്’ 45-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക മേധാവിയുമായ അഹ്മദ് അല്‍ മുശ്താഗല്‍, അബൂദബി സര്‍ക്കാര്‍ ചീഫ് ലൈബ്രേറിയന്‍ ബാശിര്‍ ബക്കിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും ചരിത്രകാരനുമായ ഡോ. കെ കെ എന്‍ കുറുപ്പ്, അല്‍ ശിഫ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് കാസിം, സിറാജ് പത്രാധിപര്‍ ശരീഫ് കാരശ്ശേരി, ഫ്‌ളോറ ഹസന്‍ ഹാജി പ്രസംഗിച്ചു. മാജിക് മൂണ്‍ പബ്ലിഷേഴ്‌സിന്റെ ഗ്ലോബല്‍ അഫേഴ്‌സ് ഡയറക്ടര്‍ സയ്യിദ് മിഹ്‌റാജ്, സെയില്‍സ് ഹെഡ് പ്രഭാത് ശര്‍മ, നൗ ഇന്ത്യ ന്യൂസ് എഡിറ്റര്‍ മുനീര്‍ പാണ്ഡ്യാല പങ്കെടുത്തു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് സലാം കൊളിക്കല്‍ ആണ്. മതപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാമൂഹിക സേവകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവിതവും സംഭാവനകളും പ്രവര്‍ത്തനവഴികളും പുസ്തകം വിശദമായി അവതരിപ്പിക്കുന്നു.

15 അധ്യായങ്ങളുള്ള പുസ്തകത്തിന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഡോ. അനില്‍ സേത്തി അവതാരിക എഴുതിയിട്ടുണ്ട്. യാസര്‍ അറഫാത്ത്, എം കെ ഷബീര്‍, ഡോ. എന്‍ പി അഹമ്മദ് ജുനൈദ്, ആദില ഹുസൈന്‍ സഹരചയിതാക്കളാണ്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പത്ത് പുതിയ പുസ്തകങ്ങള്‍ കൂടി മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് ഇന്ന് (ചൊവ്വ) പ്രകാശനം ചെയ്യും. റൈറ്റേഴ്‌സ് ഫോറത്തിലാണ് ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യുന്നത്. യു എ ഇയിലും ജി സി സി മേഖലയിലും പ്രസാധന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് ലക്ഷ്യമിടുന്നത്.

Content Highlights: ‘One Time, One Life’, the biography of Kanthapuram A.P. Aboubacar Musliyar, was released at the Sharjah International Book Fair. The event witnessed the presence of prominent cultural and social leaders from the Gulf region. The book highlights the remarkable life journey and contributions of Kanthapuram.

 

 

---- facebook comment plugin here -----

Latest