Kerala
റെയിൽവേയിൽ നിരവധി അവസരങ്ങൾ
പ്ലസ് ടു മുതല്‍ അഭിഭാഷകര്‍ വരെ; 191 ഒഴിവുകള്‍
പ്ലസ് ടു യോഗ്യതയുള്ളവര്‍ മുതല്‍ അഭിഭാഷകര്‍ വരെയുള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ അവസരം. വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ്ബോര്ഡുകളുടെ (ആര് ആര് ബി) വ്യത്യസ്ത യോഗ്യതകളുള്ള ഏഴ് തസ്തികയിലെ 191 ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. ഐസലേറ്റഡ് കാറ്റഗറിയിലാണ് അവസരങ്ങള്‍. തിരുവനന്തപുരം ആര് ആര് ബിക്ക് കീഴില്‍ ഒഴിവുകളില്ല. ചെന്നൈ ആര് ആര് ബിക്ക് കീഴില്‍ 11 ഒഴിവുകളുണ്ട്. ഒരാള്‍ക്ക് ഒരു ആര് ആര് ബിയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
തസ്തികകള്‍
ചീഫ് ലോ അസ്സിസ്റ്റന്റ്: നിയമബിരുദം, പ്ലീഡറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. റെയില്‍വേ അഡ്മിനിസ്ട്രേഷന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുന്ന നിയമബിരുദക്കാര്ക്കും അപേക്ഷിക്കാം. നിശ്ചിത യോഗ്യതയു ണ്ടെങ്കില്, റെയില്‍വേ മജിസ്ട്രേറ്റുമാര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പബ്ലിക് പ്രോസിക്യൂട്ടര്‍: നിയമബിരുദം, അഭിഭാഷകനായി അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.
സീനിയര്‍ പബ്ലിസിറ്റി ഇന്‍സ്പെക്ടര്‍: ബിരുദം, പബ്ലിക് റിലേഷന്‍സ്, പരസ്യം, ജേണലിസം, മാസ്സ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഏതിലെങ്കിലുമുള്ള ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ജൂനിയര്‍ ട്രാന്സ്ലേറ്റര്/ഹിന്ദി: 1. ഹിന്ദിയോ ഇംഗ്ലീഷോ അധ്യയനമാധ്യമമായോ നിര്‍ബന്ധിത വിഷയമായോ ഉള്ള ഡിഗ്രിയും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തബിരുദവും. 2. ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
സ്റ്റാഫ് ആന്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍: ലേബര്‍/സോഷ്യല്‍ വെല്‍ഫെയര്‍/തൊഴില്‍ നിയമങ്ങള്‍ എന്നിവയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ലേബര്‍ നിയമങ്ങള്‍ വിഷയമായുള്ള എല്‍ എല്‍ ബി അല്ലെങ്കില്‍ പേഴ്സനല്‍ മാനേജ്മെന്റില്‍ പി ജി ഡിപ്ലോമ അല്ലെങ്കില്‍ പേഴ്സനല്‍ മാനേജ്മെന്റില്‍ എം ബി എ അല്ലെങ്കില്‍ എം ബി എ/എച്ച് ആര് അല്ലെങ്കില്‍ പേഴ്സനല്‍ മാനേജ്മെന്റ് വിഷയമായിട്ടുള്ള ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റിലെ പി ജി ഡിപ്ലോമ.
സയന്റിഫിക് അസ്സിസ്റ്റന്റ് (ട്രെയിനിംഗ്): 50 ശതമാനം മാര്‍ക്കോടെ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം. ഇന്‍ഡസ്ട്രിയല്‍/ഓര്‍ഗനൈസേഷനല്‍/ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള സ്പെഷ്യലൈസേഷനും കന്പ്യൂട്ടര് പരിചയവും കൗണ്‍സലിംഗ് പരിപാടികള്‍ നടത്തിയുള്ള പരിചയവും അഭികാമ്യം.
ലാബ് അസ്സിസ്റ്റന്റ് ഗ്രേഡ് മൂന്ന്: ഫിസിക്സും കെമിസ്ട്രിയും വിഷയങ്ങളായി വരുന്ന പ്ലസ് ടു.
പരീക്ഷ
90 മിനുട്ടുള്ള കന്പ്യൂട്ടര് അധിഷ്ഠിത രീതിയിലാണ് പരീക്ഷ. 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യമുണ്ടാകും. ഒരു ചോദ്യത്തിന് ഒരു മാര്‍ക്ക്. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് കുറക്കും.
അപേക്ഷ
https://rrb.indianrailways.gov.in/ലിങ്കില്‍ വിശദവിവരങ്ങളുണ്ട്. www rebapply.gov.in വെബ്സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ നാല് രാത്രി 11.59 വരെ. അപേക്ഷാഫീസ് ആറ് വരെ അടയ്ക്കാം. തിരുത്തലുകള്‍ ഏഴ് മുതല്‍ 16 വരെ വരുത്താം.
നോർത്തേൺ ഡിവിഷനിൽ അപ്രന്റിസ്
ഐ ടി ഐക്കാർക്ക് നോർത്തേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പ് ചെയ്യാൻ അവസരം. ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ 4,651 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രേഡുകൾ
മെക്കാനിക് (ഡീസൽ), ഇലക്ട്രീഷ്യൻ (ജനറൽ), ഇലക്ട്രീഷ്യൻ (ടി ആർ ഡി), ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്), ഡാറ്റാ എൻട്രി ഓപറേറ്റർ, കാർപ്പെന്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മേസൺ (ബിൽഡിംഗ് കൺസ്ട്രക്ടർ), പെയിന്റർ (ജനറൽ), ബ്ലാക്സ്മിത്ത്, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്/സ്ട്രക്ചറൽ വെൽഡർ), മെഷീനിസ്റ്റ്, ടർണർ, മെറ്റീരിയൽ ഹാൻഡ്ലിംഗ് എക്യുപ്മെന്റ് മെക്കാനിക്-കം-ഓപറേറ്റർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ്, വയർമാൻ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്സ്/സിഗ്നൽ, ഇലക്ട്രോണിക്സ് മെക്കാനിക്/ടെലികമ്മ്യൂണിക്കേഷൻ, കന്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, സ്റ്റെനോഗ്രാഫർ (ഹിന്ദി), മെഷീൻ ഓപറേറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, എം ഡബ്ല്യു ഡി ഫിറ്റർ, പൈപ്പ് ഫിറ്റർ, ക്രെയിൻ ഓപറേറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എ സി മെക്കാനിക്, ഇലക്ട്രീഷ്യൻ (ടി എൽ), ഇലക്ട്രീഷ്യൻ/റിമോട്ട് കൺട്രോൾ.
യോഗ്യത, പ്രായം
കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ്സ്/തത്തുല്യവും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐയും (എൻ സി വി ടി/എസ് സി വി ടി). പ്രായം 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ് സി/എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
പത്താംക്ലാസ്സ്, ഐ ടി ഐ മാർക്കുകളുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും പ്രായം, വിദ്യാഭ്യാസയോഗ്യത, മാർക്ക്, സംവരണം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
നാളെ മുതൽ അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 11. വിവരങ്ങൾക്ക് https://rrcnr.org സന്ദർശിക്കുക.
സെൻട്രൽ ഡിവിഷനിൽ 2,861 അപ്രന്റിസ്
ഐ ടി ഐക്കാർക്ക് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്യാം. 2,861 ഒഴിവുകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു. മുംബൈ, ഭൂസാവൽ, പുണെ, നാഗ്പുർ, സോലാപുർ ക്ലസ്റ്ററുകൾക്ക് കീഴിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലും ഒരു വർഷമാണ് പരിശീലനം. സ്റ്റൈപെൻഡ്: 9,600 രൂപ
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ, ടെയ്ലർ, ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, ടർണർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസ്സിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ക്രെയിൻ ഡ്രൈവർ, മോട്ടോർ മെക്കാനിക്, മേസൺ, പൈപ്പ് ഫിറ്റർ, ബ്ലാക്ക്സ്മിത്ത്, കേബിൾ ജോയിന്റർ, വയർമാൻ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്, മെക്കാനിക് കം ഓപറേറ്റർ, മെക്കാനിക് കമ്മ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, മെക്കാനിക് റേഡിയോ ആൻഡ് ടി വി, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഷീറ്റ് മെറ്റൽ വർക്കർ, ആർമേച്ചർ കോയിൽ വൈൻഡർ, സ്റ്റെനോഗ്രാഫർ.
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐയും (എൻ സി വി ടി/എസ് സി വി ടി). എൻജിനീയറിംഗ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാൻ പറ്റില്ല.
പ്രായം: 15-24 വയസ്സ്.
തിരഞ്ഞെടുപ്പ്: മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പത്താംക്ലാസ്സ്, ഐ ടി ഐ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മെഡിക്കൽ ടെസ്റ്റിനും ക്ഷണിക്കും.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www. rrccr.com സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ രണ്ട് വൈകിട്ട് അഞ്ച് വരെ.
Content Highlights: Indian Railways has opened applications for 191 vacancies across seven isolated categories including law assistants, public prosecutors, and lab assistants. Candidates can apply online through the official RRB application portal until December 4. Selection involves a 90-minute computer-based test with negative marking for incorrect answers.



