Connect with us

Career Notification

റൈറ്റ്സിൽ 281 അപ്രന്റിസ്

2021 നവംബർ അഞ്ചിന് ശേഷം ബിരുദ/ഡിപ്ലോമ യോഗ്യത നേടിയവർക്കേ അപേക്ഷിക്കാനാകൂ.

Published

|

Last Updated

ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഐ ടി ഐക്കാർക്കും റൈറ്റ്സ് ലിമിറ്റഡിൽ ജോലിക്ക് അവസരമൊരുങ്ങുന്നു. രാജ്യത്തുടനീളമുള്ള റൈറ്റ്സ് ലിമിറ്റഡിൽ 281 അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രൊജക്ടുകളിലും ഓഫീസുകളിലുമായി ഒരു വർഷമാണ് പരിശീലനം. 2021 നവംബർ അഞ്ചിന് ശേഷം ബിരുദ/ഡിപ്ലോമ യോഗ്യത നേടിയവർക്കേ അപേക്ഷിക്കാനാകൂ.

ഗ്രാജ്വേറ്റ് അപ്രന്റിസ്: 168 (എൻജിനീയറിംഗ്-125, നോൺ-എൻജിനീയറിംഗ്-43). സ്റ്റൈപെൻഡ് 15,650 രൂപ. യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ/ആർക്കിടെക്‌ചർ/ഇലക്ട്രിക്കൽ/സിഗ്നൽ ആൻഡ് ടെലികോം/മെക്കാനിക്കൽ/കെമിക്കൽ/മെറ്റലർജിക്കൽ/ഐ ടിയിൽ ബി ഇ/ബി ടെക് അല്ലെങ്കിൽ ബി എ/ബി ബി എ/ബി കോം/ബി എസ്‌സി/ബി സി എ (എസ് സി/എസ്‌ ടി/ഒ ബി സി-എൻ സി എൽ/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാകും). കുറഞ്ഞ പ്രായപരിധി ഈ മാസം അഞ്ചിന്, 18 വയസ്സ്.

ഡിപ്ലോമ അപ്രന്റിസ്: 62, സ്റ്റൈപെൻഡ് 13,450 രൂപ. യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/കെമിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ (എസ്‌ സി/എസ്‌ ടി/ഒ ബി സി-എൻ സി എൽ/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാകും). കുറഞ്ഞ പ്രായപരിധി 18 വയസ്സ്.
ഐ ടി ഐ ട്രേഡ് അപ്രന്റിസ്: 51, സ്റ്റൈപെൻഡ് 10,560 രൂപ. യോഗ്യത: ഐ ടി ഐ. കുറഞ്ഞ പ്രായപരിധി 18 വയസ്സ്.
തിരഞ്ഞെടുപ്പ്

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല.

അപേക്ഷ

എൻ എ ടി എസ്/എൻ എ പി എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം റൈറ്റ്സിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ പി ഡി എഫ് ഫോർമാറ്റിൽ അ‌പ്‌ലോഡ് ചെയ്യണം. മുന്പ് അപ്രന്റിസ്ഷിപ്പ് ചെയ്തവരോ നിലവിൽ ചെയ്യുന്നവരോ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് www.rites.com സന്ദർശിക്കുക. അവസാന തീയതി ഈ മാസം 25.

Content Highlights: RITES Limited has invited applications for 281 Apprentice vacancies across India. Graduates, diploma holders, and ITI pass-outs are eligible to apply. Selection will be purely merit-based without an exam or interview. The last date to submit online applications via rites.com is November 25.

Latest