Kerala
പി എസ് സി പരീക്ഷാ ക്രമക്കേട്: എം ആര് ബൈജു ഇന്ന് എസ് ഐ ടിക്ക് മുന്നില് ഹാജരാകില്ല
ഹൈക്കോടതിയുടെ വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ബൈജു ക്രൈംബ്രാഞ്ചിനെ അറിയിച്ചു
തിരുവനന്തപുരം| ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരാകില്ല. ഹൈക്കോടതിയുടെ വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ബൈജു ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ഹാജരാകുന്നതിലെ അസൗകര്യം ബൈജു അന്വേഷണസംഘത്തെ നേരത്തെ അറിയിച്ചിരുന്നില്ല. അതിനാൽ ഇന്ന് ഹാജരാകുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈംബ്രാഞ്ച്. നേരത്തെ ഒരുതവണ ബൈജു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായിരുന്നു. എന്നാൽ കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല.
ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രമേ അന്വേഷണവുമായി സഹകരിക്കൂ എന്ന നിലപാടിലാണ് പിഎസ്സി ചെയർമാൻ. ഇന്ന് ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Content Highlights: PSC Chairman M R Baiju will not appear before the SIT today regarding the Planning Board exam fraud case. He informed the Crime Branch that he will cooperate only after the High Court verdict. The investigation team plans to inform the High Court about his non-appearance.



