Connect with us

International

ഹൂതികളുടെ വന്‍ ആക്രമണ ശ്രമം തകര്‍ത്ത് സഊദി; റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും മിസൈലുകളും ഡ്രോണുകളും തടഞ്ഞു

തലസ്ഥാന നഗരമായ റിയാദ്, എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യ, ദക്ഷിണ അതിര്‍ത്തി മേഖലകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകള്‍ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ നടത്തിയ വ്യാപകമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ സഊദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന വിജയകരമായി തകര്‍ത്തു. തലസ്ഥാന നഗരമായ റിയാദ്, എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യ, ദക്ഷിണ അതിര്‍ത്തി മേഖലകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

തലസ്ഥാനമായ റിയാദിന് നേരെ വന്ന രണ്ട് മിസൈലുകളും, കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കിയെത്തിയ ഡ്രോണും, തെക്കന്‍ അതിര്‍ത്തി മേഖലയിലേക്ക് തൊടുത്ത ബാലിസ്റ്റിക് മിസൈലും സഖ്യസേന ആകാശത്ത് വെച്ച് തന്നെ തകര്‍ത്തു. സംഭവങ്ങളില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

റിയാദ്, അബഹ, ഖമീസ് മുഷൈത് തുടങ്ങിയ നഗരങ്ങളില്‍ സിവില്‍ ഡിഫന്‍സ് താത്ക്കാലിക ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഭീഷണി ഒഴിഞ്ഞതോടെ നിയന്ത്രണങ്ങള്‍ നീക്കി. സഊദിക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി യമനില്‍ ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന മൂന്ന് പ്രധാന സൈനിക കേന്ദ്രങ്ങള്‍ സഖ്യസേന വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി സേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാല്‍ക്കി പറഞ്ഞു.

Content Highlights: സഊദി അറേബ്യയിലെ റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ വൻ ആക്രമണ ശ്രമം സഊദി വ്യോമസേന തകർത്തു. വിക്ഷേപിക്കപ്പെട്ട ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ലക്ഷ്യമിട്ട് നശിപ്പിച്ചു. പ്രദേശത്ത് വൻ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

---- facebook comment plugin here -----

Latest