Connect with us

International

അസമില്‍ സര്‍ക്കാര്‍ നടപടിക്കിടെ പള്ളി തകര്‍ക്കപ്പെട്ടു; അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രാര്‍ത്ഥനയുമായി മുസ്ലിം വിശ്വാസികള്‍

അസമില്‍ നവംബര്‍ ഒന്ന് മുതല്‍ നടക്കുന്ന ഒഴിപ്പിക്കല്‍ നടപടികളില്‍ നാലായിരത്തിലധികം ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു

Published

|

Last Updated

ധുബ്രി | അസമിലെ ധുബ്രി ജില്ലയില്‍ അലംഗഞ്ച് രംഗമതിയില്‍ ആളുകളെ ഒഴിപ്പിക്കല്‍ നടപടിയെത്തുടര്‍ന്ന് പള്ളി തകര്‍ക്കപ്പെട്ടു. തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയില്‍ മുസ്ലിം വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒഴിപ്പിക്കല്‍ നടപടിക്കിടെ തൊട്ടടുത്തുള്ള മദ്രസയും തകര്‍ക്കപ്പെട്ടു. അസമില്‍ നവംബര്‍ ഒന്ന് മുതല്‍ നടക്കുന്ന ഒഴിപ്പിക്കല്‍ നടപടികളില്‍ നാലായിരത്തിലധികം ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. അന്‍പതിലധികം ബുള്‍ഡോസറുകളും എക്സ്‌കവേറ്ററുകളും ഉപയോഗിച്ച് 650 ബിഘ ഭൂമി ഒഴിപ്പിച്ചതായാണ് കണക്കുകള്‍. പൊളിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കേസ് നവംബര്‍ 13ന് ഗുവാഹത്തി ഹൈക്കോടതി പരിഗണിക്കും.

അസമിലുടനീളം നടക്കുന്ന ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായാണ് അലംഗഞ്ച് രംഗമതിയിലെ പൊളിക്കല്‍ നടന്നത്. നവംബര്‍ എട്ടിന് ലഖിംപൂരിലും സമാനമായ ഒഴിപ്പിക്കല്‍ നടന്നിരുന്നു. നടപടിയുടെ വീഡിയോ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ദീപാവലിയുടെ ഭാഗമായി വീട് വൃത്തിയാക്കുന്നതിനെ സൂചിപ്പിക്കുന്ന ഘര്‍ കി സഫായി എന്നാണ് അദ്ദേഹം ഒഴിപ്പിക്കലിനെ വിശേഷിപ്പിച്ചത്. അധികാരത്തിലിരിക്കുന്ന ആരും സ്ഥിരമല്ലന്നും നിരപരാധികളായ ആളുകള്‍ക്ക് ഏല്‍ക്കുന്ന വേദന തലമുറകളോളം നീണ്ടുനില്‍ക്കുന്ന മുറിപ്പാടുകള്‍ അവശേഷിപ്പിക്കുന്നുമെന്നും കോണ്‍ഗ്രസ് എം പി ഡോ. എം ഡി. ജാവേദ് ‘എക്‌സില്‍ കുറിച്ചു.

Content Highlights: A mosque and madrasa were demolished during an eviction drive in Dhubri, Assam. Over 4,000 people lost homes as authorities cleared 650 bighas of land using bulldozers. Gauhati High Court will hear the case on November 13, following public outcry over the ongoing government actions.
---- facebook comment plugin here -----

Latest