Connect with us

Kerala

'മുന്നണി യോഗം ചേരാത്തത് എന്താണെന്ന് ചെയര്‍മാനോട് ചോദിക്കണം'; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

മന്ത്രിമാര്‍ക്ക് അതൃപ്തി ഉണ്ടോ എന്നത് അവരോട് ചോദിക്കണം. ചില അഭിപ്രായങ്ങള്‍ ഞാന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് യു യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുന്നണി യോഗം ചേരാത്തത് എന്താണെന്ന് ചെയര്‍മാനോട് ചോദിക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു. മന്ത്രിമാര്‍ക്ക് അതൃപ്തി ഉണ്ടോ എന്നത് അവരോട് ചോദിക്കണം. ചില അഭിപ്രായങ്ങള്‍ ഞാന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പാര്‍ട്ടി അറിയാതെയാണോ മുഖ്യമന്ത്രി പല തീരുമാനങ്ങളും എടുക്കുന്നത് എന്ന ചോദ്യത്തിന് കാര്യങ്ങളൊക്കെ പുറത്തുവരട്ടെ എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

‘അഭിപ്രായങ്ങള്‍ തുറന്നു പറയുകയാണ് ചെയ്തത്. അതെ അഭിപ്രായത്തില്‍ തന്നെ താന്‍ ഉറച്ചുനില്‍ക്കുന്നു. യു ഡി എഫ് കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും എന്നെ അറിയിക്കണമെന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നത് എന്ന സണ്ണി ജോസഫിന്റെ പ്രതികരണത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മന്ത്രി എന്ന നിലയില്‍ ആയിരിക്കും അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നത്.’- ഇങ്ങനെ പോയി അടൂര്‍ പ്രകാശിന്റെ പരാമര്‍ശങ്ങള്‍.

കെ പി സി സി അധ്യക്ഷന്‍ മന്ത്രിസഭയില്‍ ഉള്ള ആളാകുമോ എന്ന കാര്യം തനിക്കറിയില്ല. ഉടന്‍ തീരുമാനം ഉണ്ടാകണമെന്നതാണ് തന്റെ അഭിപ്രായം. അത് എന്നാണ് എന്ന് പറയാന്‍ താന്‍ അനുയോജ്യനല്ല. ഏതെങ്കിലും ഒരാള്‍ വരട്ടെ. അക്കാര്യത്തില്‍ മാധ്യമങ്ങള്‍ വിഷമിക്കേണ്ടതില്ല. ബോര്‍ഡ് കോര്‍പറേഷന്‍ നിയമനങ്ങളിലും തീരുമാനം വേഗത്തിലുണ്ടാകേണ്ടതുണ്ടെന്നും യു ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി.

Content Highlights: Adoor Prakash has once again publicly criticized Opposition Leader VD Satheesan over delays in convening the UDF front meeting. He stated that the UDF Chairman should explain why the meeting is not being called. The statement highlights ongoing internal tensions within the UDF leadership in Kerala.

---- facebook comment plugin here -----

Latest