Kerala
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ് നയിക്കും
കേരള ക്രിക്കറ്റ് അസോസിയേഷനാണ് 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം | സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു . കേരള ക്രിക്കറ്റ് അസോസിയേഷനാണ് 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നവംബര്‍ 14 മുതല്‍ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
സഞ്ജു സാംസണ്, മുഹമ്മദ് അസറുദ്ദീന്, വിഷ്ണു വിനോദ്, സല്മാന് നിസാര്‍, രോഹന് കുന്നുമ്മല്‍, എം ഡി നിധീഷ്, ജലജ് സക്സേന തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കേരള ക്രിക്കറ്റ് ലീഗിലടക്കം മികവ് തെളിയിച്ച താരങ്ങളും ഉള്‍പ്പെടും.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചല്‍പ്രദേശ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ്-സിയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം: സഞ്ജു വി. സാംസണ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന് എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന് (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവന് ആര്.ജെ., വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സല്മാന് നിസാര്‍, അഖില്‍ സ്കറിയ, നിഖില്‍ എം., വിഘ്നേഷ് പുത്തൂര്‍, ബിജു നാരായണന് എന്‍., കാര്‍ത്തിക് ബി. നായര്‍, വൈശാഖ് ചന്ദ്രന്, ആസിഫ് കെ.എം., നിധീഷ് എം.ഡി., ഷറഫുദ്ദീന് എന്‍.എം., ജലജ് സക്സേന.
Content Highlights: Indian star Sanju Samson will lead Kerala in the Syed Mushtaq Ali Trophy T20 tournament. The Kerala Cricket Association announced an 18-member squad for the event in New Chandigarh. Kerala is placed in Group C and plays its first match against Madhya Pradesh




