Kerala
ബഹ്‌റുല്‍ ഉലൂം വിദ്യാഭ്യാസ അവാര്‍ഡ് താജുശരീഅ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍ക്ക്
ഈസുല്‍ ഉലമ സുലൈമാന്‍ മുസ്ലിയാരും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും.
മലപ്പുറം | ബഹ്‌റുല്‍ ഉലൂം ഓ കെ ഉസ്താദിന്റെ നാമധേയത്തില്‍ ദര്‍സ് അധ്യാപന രംഗത്തെ സേവനങ്ങള്‍ക്ക് നല്‍കപ്പെടുന്ന വിദ്യാഭ്യാസ അവാര്‍ഡിന് താജുശരീഅ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍ അര്‍ഹനായി.
ഒ കെ ഉസ്താദിന്റെ ശിഷ്യ കൂട്ടായ്മയായ റാബിത്വത്തു തലാമീദി ബഹ്റില്‍ ഉലൂമിന് കീഴില്‍ നവംബര്‍ 26ന് തൃശ്ശൂര്‍ പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒ കെ ഉസ്താദ് ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന അക്കാദമിക് കോണ്‍ഫറന്‍സില്‍ റഈസുല്‍ ഉലമ സുലൈമാന്‍ മുസ്ലിയാരും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും.
താജുശരീഅ മഞ്ഞപ്പറ്റ മുസ്ലിയാരുടെ ദര്‍സ് അധ്യാപന രംഗത്തെയും മതപ്രബോധന രംഗത്തെയും നീണ്ട കാലത്തെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമാണിതെന്ന് പ്രത്യേക ജ്യൂറി അഭിപ്രായപ്പെട്ടു.
e
Content Highlights: Tajusharia Manjappatta Hamsa Musliyar won the Bahrul Uloom Educational Award for outstanding service in Dars teaching. The award will be presented on Nov 26 in Thrissur by Raisul Ulama Sulaiman Musliyar and Kanthapuram A P Aboobacker Musliyar at an academic conference organized by pupils of OK Usthad.




