Connect with us

National

ഉത്തരേന്ത്യയിലെ ചില നഗരങ്ങളില്‍ ശക്തമായ ഭൂചലനം

അഫ്ഗാനിസ്ഥാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്

Published

|

Last Updated

ന്യൂഡല്‍ഹി | ചില ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ശക്തമായ ഭൂചലനം. ഡല്‍ഹി- എന്‍ സി ആറിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി. രാത്രി 9.50 ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, ഉധംപുര്‍ തുടങ്ങി നിരവധി നഗരങ്ങളിലും അനുഭവപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഭൂചലനം ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്നതായും വീട്ടുപകരണങ്ങള്‍ ഇളകിമറിഞ്ഞതായും ജനങ്ങള്‍ വ്യക്തമാക്കി.

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്ലാമബാദ്, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, പെഷവാര്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ നിരവധി നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.

 

Latest