Connect with us

National

സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നു; തമിഴ്‌നാട് കോണ്‍ഗ്രസ്സിലും ആഭ്യന്തര കലഹം രൂക്ഷമായി

സ്ഥാനാര്‍ഥികളെ നേരത്തെ തീരുമാനിച്ച ശേഷം അതിനനുസരിച്ച് സീറ്റുകള്‍ വിലകൊടുത്തു വാങ്ങുന്ന രീതിയാണ് ഉണ്ടായതെന്ന ഗുരുതരമായ ആരോപണവുമായി കരൂര്‍ എം പി ജ്യോതിമണി രംഗത്തെത്തി

Published

|

Last Updated

ചെന്നൈ | തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. സ്ഥാനാര്‍ഥികളെ നേരത്തെ തീരുമാനിച്ച ശേഷം അതിനനുസരിച്ച് സീറ്റുകള്‍ വിലകൊടുത്തു വാങ്ങുന്ന രീതിയാണ് ഉണ്ടായതെന്ന ഗുരുതരമായ ആരോപണവുമായി കരൂര്‍ എം പി ജ്യോതിമണി രംഗത്തെത്തി.

പി സി സി പ്രസിഡന്റും നിയമസഭാ കക്ഷി നേതാവും പാര്‍ട്ടിയുടെ ഭാവിയെവച്ച് പന്താടുകയാണെന്ന് എം പി തുറന്നടിച്ചു. മെയ് നാലിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഈ പട്ടിക തള്ളിക്കളയാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തയ്യാറാവണമെന്നും ജ്യോതിമണി പറഞ്ഞു.

രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത സാമൂഹ്യനീതി തത്വങ്ങള്‍ സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടു. വിജയസാധ്യതയുള്ളതും പരിചയസമ്പന്നരുമായ നിരവധി നേതാക്കളെ തഴഞ്ഞുവെന്നും നിര്‍ണ്ണായക സ്വാധീനമുള്ള സമുദായങ്ങളെ പരിഗണിച്ചില്ലെന്നും ജ്യോതിമണി കുറ്റപ്പെടുത്തി.

 

---- facebook comment plugin here -----

Latest