International
അമേരിക്കയുടെ എഫ്-35 ജെറ്റ് വെടിവെച്ചിട്ട് ഇറാന്‍; രണ്ട് പൈലറ്റുമാരെ കാണാതായതായി റിപോര്‍ട്ട്
യുദ്ധവിമാനം തകര്‍ത്തതായുള്ള വാര്‍ത്തക്കൊപ്പം നല്‍കിയിരിക്കുന്നത് എഫ്-15ഇ വിമാനത്തിന്റെതാണെന്നും റിപോര്‍ട്ടുണ്ട്. ഈ രണ്ട് വിമാനങ്ങളും ഇറാന്‍ വെടിവെച്ചിട്ടുവെന്ന റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്.
തെഹ്‌റാന്‍ | യു എസ് യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാന്‍. എഫ്-35 ജെറ്റാണ് തകര്‍ത്തതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്തിയാല്‍ ജീവനോടെ കൈമാറണമെന്ന് ഇറാന്‍ സൈന്യം ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, യുദ്ധവിമാനം തകര്‍ത്തതായുള്ള വാര്‍ത്തക്കൊപ്പം നല്‍കിയിരിക്കുന്നത് എഫ്-15ഇ വിമാനത്തിന്റെതാണെന്നും റിപോര്‍ട്ടുണ്ട്. ഈ രണ്ട് വിമാനങ്ങളും ഇറാന്‍ വെടിവെച്ചിട്ടുവെന്ന റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്.
തങ്ങളുടെ ഒരു ഫൈറ്റര്‍ ജെറ്റ് ഇറാനില്‍ തകര്‍ന്നുവീണതായി ഒരു യു എസ് ഉദ്യോഗസ്ഥന്‍ പിന്നീട് സ്ഥിരീകരിച്ചു. പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ പ്രതികരിച്ച ഉദ്യോഗസ്ഥന്‍ പക്ഷെ, കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
തകര്‍ന്ന വിമാനത്തിലെ പൈലറ്റുമാര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തന ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ പെന്റഗണോ യു എസ് സെന്‍ട്രല്‍ കമാന്‍ഡോ തയ്യാറായിട്ടില്ല.



