Kerala
കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു
പുഴയുടെ തീരത്തുനിന്നുമാണ് മൃതദേഹം കണ്ടെടുത്തതത്.
കല്‍പ്പറ്റ | വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ഇന്ന നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. പുഴയുടെ തീരത്തുനിന്നുമാണ് മൃതദേഹം കണ്ടെടുത്തതത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതയ ഒരാള്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുന്നത്. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോണ്‍ ഒന്നിലും മൂന്നിലുമാണ് തിരച്ചില്‍ നടത്തുക. കരാന്‍ കമ്പനിയുടെ ജീവനക്കാരെയാണ് ഇനിയും കണ്ടെത്താനുള്ളത്.കരാര്‍ കമ്പനിക്ക് പിഴവ് സംഭവിച്ചതായാണ് പ്രാഥിമിക നിഗമനം
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ നിര്‍ദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയില്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകള്‍ ആയതിനാല്‍ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിഗമനം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട്ടില്‍ എത്തും. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ സംഘം വിശദമായ പരിശോധന നടത്തും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിക്കും.
#WayanadLandslide #KalladiTragedy #KeralaDisaster #RescueOperations #AnakampoyilTunnel #SirajLive
Content Highlights: One more body was recovered from the riverbank during the search operations following the Kalladi landslide in Wayanad. Construction work for the proposed Anakampoyil tunnel road has been temporarily suspended. An expert team from the Konkan Railway Corporation will inspect the landslide site today.



