Connect with us

Kerala

ഈ വര്‍ഷത്തെ ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 28 പേര്‍ക്കു കൂടി പുതുതായി അവസരം

വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 5341 മുതല്‍ 5369 വരെയുള്ള അപേക്ഷകര്‍ക്ക് കൂടിയാണ് ഹജ്ജിന് അവസരം ലഭിക്കുക

Published

|

Last Updated

കോഴിക്കോട് | ഈ വര്‍ഷത്തെ ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 28 പേര്‍ക്കു കൂടി പുതുതായി അവസരം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2026 വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 5341 മുതല്‍ 5369 വരെയുള്ള അപേക്ഷകര്‍ക്ക് കൂടിയാണ് ഹജ്ജിന് അവസരം ലഭിക്കുക.

പുതുതായി വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എത്രയും വേഗം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും മറ്റു അനുബന്ധ രേഖകളും പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം) എത്രയും വേഗം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. അല്ലെങ്കില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിഗ ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടുക.

 

Latest