International
ഇറാന്റെ മിസൈൽ വർഷത്തിൽ വിറച്ച് ഇസ്റാഈൽ; അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടി
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യു എസ്, ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നതിനെത്തുടർന്ന് ഫെബ്രുവരി 28 നാണ് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ടെൽ അവീവ് | ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇസ്റാഈലിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടി. ഇസ്റാഈൽ പാർലമെന്റായ നെസെറ്റിലെ വിദേശകാര്യ പ്രതിരോധ സമിതിയാണ് സർക്കാരിന്റെ ഈ ആവശ്യം അംഗീകരിച്ചത്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യു എസ്, ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നതിനെത്തുടർന്ന് ഫെബ്രുവരി 28 നാണ് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ 4,00,000 റിസർവ് സൈനികരെ സജ്ജമാക്കാൻ ഐ ഡി എഫ് യൂണിറ്റുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതിനിടെ, വടക്കൻ ഇസ്റാഈലിലെ ഹൈഫ ബേ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ മറ്റൊരു ആക്രമണത്തിൽ 27 വയസ്സുകാരിയായ നുറിയേൽ ദുബിൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനാനിൽ ഇസ്റാഈൽ കമാൻഡോകൾ നടത്തിയ റെയ്ഡിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള കമാൻഡറെ പിടികൂടിയതായും ഐ ഡി എഫ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഹോർമുസ് കടലിടുക്കിന്മേൽ തങ്ങൾക്കുള്ള നിയമപരമായ അവകാശം അംഗീകരിക്കണമെന്ന കടുത്ത നിലപാടിലാണ് ഇറാൻ.
Summary
The Israeli government has officially extended the nationwide state of emergency until April 14 following a decision by the Knesset’s Foreign Affairs and Defense Committee. Despite ongoing diplomatic efforts by the US to broker a ceasefire, military tensions remain high with reports of missile exchanges and commando raids. The situation has led to significant disruptions, including the cancellation of major flights and the mobilization of hundreds of thousands of reserve troops.



