Connect with us

Ongoing News

വിസ കാലാവധി തീര്‍ന്ന് സഊദിയില്‍ കുടുങ്ങിയവര്‍ക്ക് ഏപ്രില്‍ 18നുള്ളില്‍ പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം

ഉംറ, ട്രാന്‍സിറ്റ്, വിസിറ്റ്, ഫൈനല്‍ എക്‌സിറ്റ് വിസകള്‍ക്ക് പുതിയ ഇളവ് ബാധകമായിരിക്കും

Published

|

Last Updated

റിയാദ് | വിസ കാലാവധി തീര്‍ന്ന് സഊദിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം. ഏപ്രില്‍ 18ന് മുന്‍പ് രാജ്യം വിടാനാണ് നിര്‍ദേശം. ഏപ്രില്‍ 18 ഓടെ നടപടികളാരംഭിക്കും. ഏപ്രില്‍ 18 വരെ വിസകള്‍ നീട്ടാനും അവസരമുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സംഘര്‍ഷം കാരണം കാലാവധി തീര്‍ന്ന എല്ലാത്തരം വിസകള്‍ക്കും പുതിയ ഇളവ് ബാധകമാണ്. ഉംറ, ട്രാന്‍സിറ്റ്, വിസിറ്റ്, ഫൈനല്‍ എക്‌സിറ്റ് വിസകള്‍ക്ക് പുതിയ ഇളവ് ബാധകമായിരിക്കും. ഫെബ്രുവരി 25 കാലാവധി തീര്‍ന്ന വിസകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ആവശ്യമെങ്കില്‍ ഏപ്രില്‍ 18 വരെ വിസ പുതുക്കാം. ഇതിനായി ആവശ്യമായ ഫീസടയ്ക്കണം. വിസ കാലാവധി തീര്‍ന്നവര്‍ക്ക് പുതുക്കാതെ തന്നെ രാജ്യം വിടാം. പുതുക്കുകയോ ഫീസടയ്ക്കുകയോ വേണ്ടെന്നും ഓവര്‍‌സ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest