Connect with us

Kerala

നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം; ഗൺമാൻ അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുരുതര ചട്ടലംഘനമാണ് ഇവര്‍ നടത്തിയതെന്ന് എസ് ഐ ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

ആലപ്പുഴ| യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നവകേരള യാത്രയില്‍ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അനില്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്ക് പുറമേ ഷൈജു, അരുണ്‍, വിപിന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്താണ് എസ് ഐ ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗുരുതര ചട്ടലംഘനമാണ് ഇവര്‍ നടത്തിയതെന്ന് എസ് ഐ ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം. എസ് ഐ ടി വന്നത് യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷമാണ്. അറസ്റ്റ് ചെയ്താല്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊതുസമൂഹത്തില്‍ അപമാനിതരാകുമെന്നും ജാമ്യാപേക്ഷയിലുണ്ട്.

Content Highlights:
Five police officers including former Chief Minister’s gunman Anil Kumar have been suspended following a report by the Special Investigation Team on the assault of Youth Congress activists during the Navakerala Sadas rally. The SIT submitted its report to the court stating that the accused officers committed a serious violation of service rules and engaged in unlawful force. Meanwhile, the suspended officers have approached the court seeking anticipatory bail, claiming that the case is politically motivated following the change of government in the state.

Latest