Connect with us

Kerala

തിരുവല്ലയില്‍ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവല്ല കിഴക്കുമുറി കാവുംഭാഗം പനയപ്പള്ളില്‍ വീട്ടില്‍ ആര്‍ രഞ്ജിത്ത് (32), തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് മാമൂട്ടില്‍ വീട്ടില്‍ ശ്യാം എസ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

തിരുവല്ല | പത്തനംതിട്ട തിരുവല്ലയില്‍ എം ഡി എം എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കിഴക്കുമുറി കാവുംഭാഗം പനയപ്പള്ളില്‍ വീട്ടില്‍ ആര്‍ രഞ്ജിത്ത് (32), തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് മാമൂട്ടില്‍ വീട്ടില്‍ ശ്യാം എസ് കുമാര്‍ (27) എന്നിവരാണ് ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്തു നിന്നും അറസ്റ്റിലായത്.

പ്രതികള്‍ സഞ്ചരിച്ച കാറില്‍ എം ഡി എം എ ഉള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് രിശോധന നടത്തുകയായിരുന്നു. 1.167 ഗ്രാം ലഹരി മരുന്നാണ് പോലീസ് ഇവരുടെ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത്.

ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ. കെ എസ് സുജിത്, എസ് ഐ. വി വിഷ്ണു, എസ് സി പി ഒ. ജുബി തമ്പി, സി പി ഒമാരായ അനില്‍, സനല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest