Connect with us

Kerala

മേപ്പാടി കാട്ടാന ആക്രമണം; ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ജെസിയുടെ ഭര്‍ത്താവ് ഷാജിയുടെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.

Published

|

Last Updated

കല്‍പ്പറ്റ| മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കുമെന്ന് മന്ത്രിയും കല്‍പ്പറ്റ എം എല്‍ എയുമായ ടി സിദ്ദിഖ്.

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ജെസിയുടെ ഭര്‍ത്താവ് ഷാജിയുടെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി. ജെസിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പതിനായിരം രൂപ നല്‍കുമെന്നും കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരില്‍ ഒരാള്‍ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞിരുന്നു.

പ്രദേശത്തെ കാട്ടാനയെ തുരത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ നടപ്പാക്കും. ഈ മാസം 30ന് വയനാട്ടില്‍ ഉന്നതല യോഗം ചേരുമെന്നും ഡിഎഫ്ഒ ആഷിഖ് അലി പറഞ്ഞു.

Content Highlights:
The family of Jency, who was killed in a wild elephant attack in Meppadi, will receive a temporary job along with a total financial assistance of ten lakh rupees. Minister and Kalpetta MLA T Siddique confirmed that the government will fully cover the medical treatment costs of Jency’s injured husband, Shaji. Additionally, South Wayanad DFO Ashique Ali announced immediate actions to drive away the elephant and stated that a high-level meeting will be convened on May 30 to discuss safety measures against wildlife attacks.

Latest