Connect with us

Education

പഠനാരംഭം കുറിച്ച് കുരുന്നുകള്‍

മര്‍കസ് അലിഫ് ഡേ വര്‍ണാഭമായി

Published

|

Last Updated

മര്‍കസില്‍ നടന്ന 'അലിഫ് ഡേ' വിദ്യാരംഭം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു.

കോഴിക്കോട് | മദ്‌റസ പ്രവേശനോത്സവത്തിന് മുന്നോടിയായി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ മര്‍കസില്‍ സംഘടിപ്പിച്ച ‘അലിഫ് ഡേ’ വിദ്യാരംഭം വര്‍ണാഭമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ധാര്‍മിക സമൂഹത്തെ സൃഷ്ടിക്കുന്നതിലും മൂല്യാധിഷ്ഠിത സ്വഭാവ രൂപീകരണത്തിലും മത വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വലുതാണെന്നും മതിയായ ശ്രദ്ധയും പ്രാധാന്യവും അതിന് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഇരുന്നൂറില്‍പരം നവാഗത വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

രാവിലെ 9 മുതല്‍ 12 വരെ നടന്ന പരിപാടിയില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. അലിഫ് എഴുത്ത് ചടങ്ങുകള്‍ക്ക് വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം നേതൃത്വം നല്‍കി.

 

Latest