Connect with us

National

ജോര്‍ജ് കുര്യനെ തഴഞ്ഞു; രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി

കുര്യന് വീണ്ടും മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരിക്കുകയാണ് പാര്‍ട്ടി. ബി ജെ പി പ്രഖ്യാപിച്ച രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മലയാളികളാരും ഇടം പിടിച്ചിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ സഭയിലെ സിറ്റിംഗ് എം പി. ജോര്‍ജ് കുര്യന്‍ പുറത്ത്. കുര്യന് വീണ്ടും മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരിക്കുകയാണ് പാര്‍ട്ടി. ബി ജെ പി പ്രഖ്യാപിച്ച രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മലയാളികളാരും ഇടം പിടിച്ചിട്ടില്ല.

നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം പിയായ ജോര്‍ജ് കുര്യന്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി കൂടിയാണ്. എതിരില്ലാതെയായിരുന്നു ജോജ് കുര്യന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം മോദി മന്ത്രിസഭയില്‍ സഹമന്ത്രി ആയിരിക്കെയാണ് രാജ്യസഭയിലേക്ക് മത്സരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗമാണ് ജോര്‍ജ് കുര്യന്‍. യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പത്ത് സ്ഥാനാര്‍ഥികളെയും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ ഒരു സ്ഥാനാര്‍ഥിയെയുമാണ് ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Latest