Connect with us

Ongoing News

ഖലീലുല്‍ ബുഖാരി തങ്ങളുടെ ബംഗാള്‍ യാത്രക്ക് ഇന്ന് തുടക്കമാകും

എസ് എസ് എഫ് നാഷണല്‍ ലീഡറും തൈ്വബ ഗാര്‍ഡന്‍ ഡയറക്ടറുമായ സുഹൈറുദ്ധീന്‍ നൂറാനി സഹയാത്രികനാകും

Published

|

Last Updated

മലപ്പുറം | കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നടത്തുന്ന ബംഗാള്‍ യാത്രക്ക് തിങ്കളാഴ്ച തുടക്കമാകും. എസ് എസ് എഫ് നാഷണല്‍ ലീഡറും തൈ്വബ ഗാര്‍ഡന്‍ ഡയറക്ടറുമായ സുഹൈറുദ്ധീന്‍ നൂറാനി സഹയാത്രികനാകും.

ബംഗാളിലെ സിലിഗുരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ ഇസ്ലാംപൂര്‍ , കിഷന്‍ഗഞ്ച്, റായ്ഗഞ്ച് എന്നിവിടങ്ങളിലുള്ള സ്വീകരണ പരിപാടികളെ ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിസംബോധന ചെയ്യും. ബംഗാളിന്റെ സാമൂഹിക, വിദ്യാഭ്യാസ പ്രതിസന്ധികള്‍ യാത്രയില്‍ പ്രമേയമാകും. തൈബ പബ്ലിക് സ്‌കൂളിന്റെയും, റൂട്ടെഡ് ക്യാമ്പിന്റെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.

തൈബ ഗാര്‍ഡനു കീഴിലെ ആയിരത്തോളം മദ്രസ്സകളുടെ കൂട്ടായ്മയായ തൈബ മോറല്‍ അക്കാദമിയുടെ ബിഷാറ ആനുവല്‍ കോണ്‍ഫറന്‍സ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രധിനിധികളെ അഭിസംബോധന ചെയ്ത്, അവരുടെ അകമ്പടിയോടെ യാത്ര കൊല്‍ക്കത്തയില്‍ സമാപിക്കും.

---- facebook comment plugin here -----

Latest