യു പി മോഡൽ ബുൾഡോസർ രാജ് കർണാടകയും ഏറ്റെടുക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇനി എന്താണ് വ്യത്യാസം എന്നതാണ്. മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന കോളനികൾ മാത്രം തിരഞ്ഞുപിടിച്ച് ബുൾഡോസർ പ്രയോഗിക്കുന്നത് ഉത്തരേന്ത്യൻ സംഘപരിവാർ അജണ്ടയുടെ തനിപ്പകർപ്പാണ്. വീട്ടുപകരണങ്ങളും അവരുടെ ഉപജീവന മാർഗമായ ഉന്തുവണ്ടികളും ബുൾഡോസറിന്റെ ചക്രങ്ങൾക്കിടയിൽ ചതഞ്ഞരയുമ്പോൾ തങ്ങൾ ആർക്കുവേണ്ടിയാണ് വോട്ട് ചെയ്തതെന്ന വല്ലാത്തൊരു ചോദ്യം അവിടെയുള്ള ഓരോ മനുഷ്യന്റെയും കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരന്നു.
---- facebook comment plugin here -----




