Connect with us

Kerala

വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാന്‍ ചൂരല്‍പ്രയോഗം നടത്താം: ഹൈക്കോടതി

നല്ല ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ല

Published

|

Last Updated

കൊച്ചി | വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ വ്യക്തമാക്കി.

ചൂരല്‍പ്രയോഗം നടത്തിയതിന്റെ പേരില്‍ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂള്‍ അധ്യാപകനെതിരേ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകന്‍ ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.

അച്ചടക്കനടപടി സ്വീകരിക്കാനുള്ള അനുമതി അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ അധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നായിരുന്നു വിദ്യാര്‍ഥിയുടെ പരാതി.

 

Latest