ഭാവിക്കാലത്ത് എഐ കൂടുതൽ വികസിച്ചേക്കാം, ഒരുപക്ഷേ മനുഷ്യ മസ്തിഷ്കത്തിന് സമാനമായ ഘടനയിലേക്ക് അവ മാറിയേക്കാം. എങ്കിലും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പ്രണയിക്കുന്നത് പോലെ ഒരു യന്ത്രത്തിന് ഒരിക്കലും നമ്മെ പ്രണയിക്കാൻ കഴിയില്ല. ഡിജിറ്റൽ ലോകത്തെ ഇത്തരം ചതിക്കുഴികളെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. യന്ത്രങ്ങൾ നൽകുന്ന സ്നേഹം കേവലം പ്രോഗ്രാം ചെയ്യപ്പെട്ട വാക്കുകൾ മാത്രമാണ്. അതിൽ ഹൃദയമിടിപ്പുകളില്ല, ആത്മാവില്ല. മനുഷ്യർക്കിടയിലെ സ്നേഹത്തിനും കരുതലിനും പകരമാവാൻ ഒരിക്കലും ഒരു അൽഗോരിതത്തിനും സാധിക്കില്ലെന്ന് നാം തിരിച്ചറിയണം.
---- facebook comment plugin here -----




