Connect with us

Kerala

തിരുവല്ല സ്പാ ബലാത്സംഗ സംഭവം; പിന്നില്‍ ക്വട്ടേഷന്‍ അല്ലെന്ന് പോലീസ്

പ്രതികളെത്തിയത് ഗുണ്ടാപ്പിരിവിന് തന്നെയെന്ന നിര്‍ണായക കണ്ടെത്തലാണ് പോലീസ് പുറത്തുവിടുന്നത്

Published

|

Last Updated

കോട്ടയം | തിരുവല്ല സ്പാ ബലാത്സംഗ സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ അല്ലെന്ന് വ്യക്തമാക്കി പോലീസ്. പ്രതികളെത്തിയത് ഗുണ്ടാപ്പിരിവിന് തന്നെയെന്ന നിര്‍ണായക കണ്ടെത്തലാണ് പോലീസ് പുറത്തുവിടുന്നത്.

50,000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പണം നല്‍കാതെ വന്നതോടെയാണ് ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കേസിലെ മുഖ്യപ്രതി മരണസുബിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ പിടിയിലായിട്ടുണ്ട്. സ്പാ സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നില്‍ ക്വട്ടേഷന്‍ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇപ്പോള്‍ നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുന്നത്.

 

Latest