Connect with us

Kerala

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പൊതുപണിമുടക്ക് തുടങ്ങി; കേരളത്തില്‍ ഡയസ് നോണ്‍

വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകളും തൊഴിലാളി സംഘടനകളും ഇന്നു സംയുക്ത റാലി നടത്തും

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പൊതുപണിമുടക്ക് രാത്രി 12 മണിയോടെ തുടങ്ങി. തിരുവനന്തപുരത്ത് അര്‍ധ രാത്രി തൊഴിലാളികള്‍ പ്രകടനം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകളും തൊഴിലാളി സംഘടനകളും ഇന്നു സംയുക്ത റാലി നടത്തും.

ഇന്നു രാവിലെ ഡല്‍ഹി രാജ്ഘട്ടില്‍ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് ജന്തര്‍ മന്തറിലും പ്രതിഷേധിക്കും. പുതിയ ലേബര്‍ കോഡുകള്‍, ഇന്ത്യ-യു എസ് വ്യാപാര കരാര്‍, കേരളത്തിലെ നെല്‍കര്‍ഷകര്‍ക്കുള്ള അധിക ബോണസ് നിര്‍ത്താനുള്ള കേന്ദ്ര നിര്‍ദേശം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക് നടക്കുന്നത്. ഓട്ടോ, ബസ്, ലോറി, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.

റെയില്‍വേയിലെയും വിമാനത്താവളങ്ങളെയും തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. സി ഐ ടി യു, ഐ എന്‍ ടി യുസി അടക്കം പത്ത് സംഘടനകള്‍ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്. ആശുപത്രി, പത്രം, പാല്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

ഇന്നത്തെ പണിമുടക്കിനു സംസ്ഥാന സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്നത്തെ ശമ്പളം നല്‍കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest