Connect with us

Kerala

ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം

Published

|

Last Updated

തിരുവനന്തപുരം | ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് മനസിലാകുന്നതെന്നും എന്നാല്‍ രാഹുല്‍ നഗ്‌ന വീഡിയോ പകര്‍ത്തി സൂക്ഷിച്ചത് വേറെ തന്നെ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. എസ് ഐ ടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

---- facebook comment plugin here -----

Latest