From the print
മനുഷ്യത്വം അസ്തമിച്ചിട്ടില്ലെന്ന് കാന്തപുരം തെളിയിക്കുന്നു: ഫാദര്‍ മാത്യു ബേബി മാര്‍ത്തോമ
കേരളയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ പരിവര്‍ത്തനത്തിന്റെ കാലം ആരംഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി.
സ്വീകരണ യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രസംഗിക്കുന്നു
കാസര്‍കോട് | മനുഷ്യത്വം നഷ്ടപ്പെടുന്നിടത്ത് സ്വാര്‍ഥത പടര്‍ന്നുപിടിക്കുമെന്ന് ഫാദര്‍ മാത്യു ബേബി മാര്‍ത്തോമാ. കേരളയാത്രക്ക് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ എല്ലാവര്‍ക്കും മുകളിലാകണമെന്ന ചിന്ത മനുഷ്യനെ സ്വാര്‍ഥനാക്കുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം വിവേകം എന്നതാണ്. നന്മയറിഞ്ഞ് അതിനെ കൂടെനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വം നശിക്കാത്ത സമൂഹം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്നു. തന്റെ ആരുമല്ലാതിരുന്നിട്ടു പോലും യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തില്‍ കാന്തപുരം ഇടപെട്ടത് അദ്ദേഹത്തിലെ മനുഷ്യത്വമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിവര്‍ത്തന കാലം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കേരളയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ പരിവര്‍ത്തനത്തിന്റെ കാലം ആരംഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ഇന്ത്യക്കു വേണ്ടിയും മനുഷ്യര്‍ക്ക് വേണ്ടിയുമാണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.





