Connect with us

National

ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് കാലിടറി; മോഹന്‍ ബഗാന് തകര്‍പ്പന്‍ തുടക്കം

ജാമി മക്ലാരന്‍, ടോം അല്‍ഡേര്‍ഡ് എന്നിവരാണ് ബഗാനായി വലകുലുക്കിയത്

Published

|

Last Updated

കൊല്‍ക്കത്ത| ഐ എസ് എല്‍ 2025 -26 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ കീഴ്‌പ്പെടുത്തി. ജാമി മക്ലാരന്‍, ടോം അല്‍ഡേര്‍ഡ് എന്നിവരാണ് ബഗാനായി വലകുലുക്കിയത്. മത്സരം തുടങ്ങിയത് മുതല്‍ മോഹന്‍ ബഗാന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. മത്സരത്തില്‍ മോഹന്‍ ബഗാന്‍ 23 ഷോട്ടുകള്‍ അടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഉതിര്‍ക്കാനായത് വെറും രണ്ട് ഷോട്ടുകള്‍. ബഗാന്‍ 65 ശതമാനം സമയത്തും പന്ത് കൈവശം വെച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ കയ്യിലുണ്ടായിരുന്നത് 35 ശതമാനം സമയം മാത്രം.

ആദ്യ മത്സരത്തിലെ പരാജയം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനി ഹോം ഗ്രൗണ്ടില്‍ അവസരമുണ്ട്. ഫെബ്രുവരി 22-ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സി യാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

---- facebook comment plugin here -----

Latest