Kerala
ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; വിജ്ഞാപനമിറക്കി
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൗമന്‍ സെന്‍.
കൊച്ചി | ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്. കൊളീജിയം ശിപാര്‍ശ അംഗീകരിച്ച് കേന്ദ്രം ഇതുസംബന്ധിച്ച നിയമന വിജ്ഞാപനമിറക്കി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൗമന്‍ സെന്‍.
1991 ജനുവരിയില്‍ പശ്ചിമ ബംഗാള്‍ ബാര്‍ കൗണ്‍സിലിലാണ് ജസ്റ്റിസ് സൗമന്‍ സെന്‍ അഭിഭാഷകനായി ചേര്‍ന്നത്. 20 വര്‍ഷത്തിലേറെ കാലം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഒറിജിനല്‍, അപ്പീല്‍ വിഭാഗങ്ങളിലും മറ്റ് വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് ചെയ്തു.
2011 ഏപ്രില്‍ 13 ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.
---- facebook comment plugin here -----



