Connect with us

National

നമ്മെ കാത്തിരിക്കുന്നത് 'എ ഐ സുനാമി'; ആഘാതം നേരിടാൻ നാം സജ്ജമല്ല; മുന്നറിയിപ്പുമായി ആന്ത്രാപിക് സി ഇ ഒ ഡാരിയോ അമോഡി

എ ഐ സൃഷ്ടിക്കുന്ന സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം

Published

|

Last Updated

ന്യൂഡൽഹി | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യന്റെ കഴിവുകൾക്ക് തുല്യമായ തലത്തിലേക്ക് അതിവേഗം വളരുകയാണെന്നും ഒരു ‘എ ഐ സുനാമി’ ലോകത്തെ കാത്തിരിക്കുകയാണെന്നും ആന്ത്രാപിക് സി ഇ ഒ ഡാരിയോ അമോഡി. സിറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്‌കാസ്റ്റിലാണ് അമോഡി ഈ സുപ്രധാന മുന്നറിയിപ്പ് നൽകിയത്. എ ഐ വിപ്ലവത്തിന്റെ ആഘാതം നേരിടാൻ ലോകം ഒട്ടും സജ്ജമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഒരു സുനാമി നമുക്ക് നേരെ വരുന്നത് പോലെയാണത്. അത് ദൂരെ ചക്രവാളത്തിൽ ദൃശ്യമാണ്, എന്നാൽ അത് വെറുമൊരു പ്രകാശത്തിന്റെ പ്രതിഭാസമാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കാനാണ് പലരും ശ്രമിക്കുന്നത്” – അമോഡി പറഞ്ഞു. കോഡിംഗ്, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്, ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ എ ഐ വലിയ മാറ്റങ്ങൾ വരുത്തും. കോഡിംഗിൽ നിലവിൽ തന്നെ എ ഐ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. എ ഐ സൃഷ്ടിക്കുന്ന സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി ആദ്യം ആന്ത്രാപിക് പുറത്തിറക്കിയ ക്ലൗഡ് മോഡലുകളുടെ പുതിയ പതിപ്പുകൾ ആഗോള വിപണിയിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. ‘ആന്ത്രാപിക് ഇഫക്റ്റ്’ അല്ലെങ്കിൽ ‘ക്ലോഡ് ക്രാഷ്’ എന്ന് വിളിക്കപ്പെടുന്ന ഈ ഓഹരി വിപണി തകർച്ചയ്ക്ക് പിന്നാലെയാണ് അമോഡിയുടെ പുതിയ നിരീക്ഷണം. ഐ ടി ഔട്ട്‌സോഴ്‌സിംഗ്, ലീഗൽ ടെക്, ഫിനാൻഷ്യൽ ഡാറ്റാ ബിസിനസ്സ് എന്നീ മേഖലകളെ എ ഐ ഏജന്റുകൾ അപ്രസക്തമാക്കുമെന്ന ഭീതിയിലാണ് നിക്ഷേപകർ. ഓപ്പൺ എ ഐ മുൻ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റായിരുന്ന അമോഡി 2021-ലാണ് ആന്ത്രാപിക് സ്ഥാപിച്ചത്.

 

Summary

Dario Amodei, the CEO of Anthropic, has warned that an “AI tsunami” is approaching and that artificial intelligence will achieve human-level capabilities much sooner than anticipated. During a conversation with Nikhil Kamath, he highlighted that industries like software engineering and data processing are at immediate risk of disruption. His comments follow a major market selloff known as the “Claude Crash,” triggered by fears that autonomous AI agents will replace traditional enterprise services.

Latest