Connect with us

Ongoing News

ഇന്ത്യൻ ക്യാപ്റ്റനെ ഹസ്തദാനം ചെയ്യുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ...

മുൻകാല റെക്കോർഡുകൾക്ക് നിലവിലെ മത്സരത്തിൽ പ്രസക്തിയില്ലെന്നും ചരിത്രം മാറ്റാനാവില്ലെങ്കിലും മികച്ച പ്രകടനം നടത്തി വിജയിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും പാക് ക്യാപ്റ്റൻ

Published

|

Last Updated

കൊളംബോ | ടി20 ലോകകപ്പ് 2026-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് മുന്നോടിയായി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന വാർത്താസമ്മേളനം കൊളംബോയിൽ നടന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ കായികരംഗത്തെ സമ്മർദ്ദത്തിലാക്കുന്നതിനിടയിലും, ക്രിക്കറ്റിന്റെ പഴയകാല മഹിമയെക്കുറിച്ചും സ്പോർട്സ്മാൻ സ്പിരിറ്റിനെക്കുറിച്ചുമാണ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ സംസാരിച്ചത്. മൈതാനത്തെ പോരാട്ടം ക്രിക്കറ്റിൽ മാത്രം ഒതുങ്ങണമെന്നും പഴയകാലത്തെപ്പോലെ കളി ആസ്വദിക്കാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനം ചെയ്യുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, നാളെ കാണാം എന്ന നയപരമായ മറുപടിയാണ് സൽമാൻ നൽകിയത്. മുൻകാല റെക്കോർഡുകൾക്ക് നിലവിലെ മത്സരത്തിൽ പ്രസക്തിയില്ലെന്നും ചരിത്രം മാറ്റാനാവില്ലെങ്കിലും മികച്ച പ്രകടനം നടത്തി വിജയിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊളംബോയിലെ പിച്ചും കാലാവസ്ഥയുമായി പാക് ടീം ഇതിനോടകം പൊരുത്തപ്പെട്ടുകഴിഞ്ഞു. 40 ഓവറിലും മികച്ച ക്രിക്കറ്റ് പുറത്തെടുക്കുക എന്നതാണ് വിജയമന്ത്രമെന്നും സൽമാൻ അലി ആഗ കൂട്ടിച്ചേർത്തു.

Latest