Connect with us

Ongoing News

വിനീഷ്യസിന്റെ ഹാട്രിക് ഉള്‍പ്പെടെ എതിരില്ലാത്ത ഏഴെണ്ണം; സിംഗപ്പൂരിനെ തരിപ്പണമാക്കി കാനറികള്‍

എന്റ്‌റിക്, എസ്റ്റാവോ വില്യന്‍, റയാന്‍ എന്നിവരും സ്‌കോര്‍ ചെയ്തു. റൗള്‍ സുഹൈമിയുടെ സെല്‍ഫ് ഗോളോടെ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കി..

Published

|

Last Updated

കല്ലാംഗ് (സിംഗപ്പൂര്‍) | സൗഹൃദ മത്സരത്തില്‍ സിംഗപ്പൂരിനെ നിലംപരിശാക്കി ബ്രസീല്‍. മറുപടിയില്ലാത്ത ഏഴ് ഗോളിനാണ് മഞ്ഞപ്പടയുടെ വിജയം. വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ സവിശേഷത. 9, 15, 21 മിനുട്ടുകളിലായിരുന്നു താരം കാനറികള്‍ക്കായി വല കുലുക്കിയത്.

എന്റ്‌റിക് (31-ാം മിനുട്ട്), എസ്റ്റാവോ വില്യന്‍ (51), റയാന്‍ (65) എന്നിവരും സ്‌കോര്‍ ചെയ്തു. 74-ാം മിനുട്ടില്‍ റൗള്‍ സുഹൈമിയുടെ സെല്‍ഫ് ഗോളോടെ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കി.

പത്ത് ഷോട്ടുകള്‍ ബ്രസീല്‍ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ ഒരെണ്ണം മാത്രമാണ് സിംഗപ്പൂരിന്റെ വക പിറന്നത്. മഞ്ഞപ്പട 60 ശതമാനം പന്ത് കൈവശം വച്ചപ്പോള്‍ സിംഗപ്പൂരിന്റെതാണ് 40 ശതമാനമാണ്. രണ്ട് മഞ്ഞക്കാര്‍ഡുകളും സിംഗപ്പൂരിന് ലഭിച്ചു.

Content Highlights: Brazil secured a dominant 7-0 victory over Singapore in their latest football clash. Star forward Vinicius Junior led the rout by scoring a brilliant hat-trick. The Canaries completely outplayed their opponents from start to finish in this one-sided encounter.

---- facebook comment plugin here -----

Latest