2026 നവംബർ 13, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3:54. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകളിലൊന്നായ അമേരിക്കൻ ആകാശം പെട്ടെന്ന് നിശ്ചലമാകുന്നു. ഒരു വിമാനവും പറന്നുയരാൻ പാടില്ല! ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അഥവാ എഫ് എ എ രാജ്യവ്യാപകമായി വിമാനങ്ങൾക്ക് ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പ്രഖ്യാപിച്ചിരിക്കുന്നു. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കൻ വ്യോമയാന ചരിത്രത്തിൽ ഇത്രയും ദൈർഘ്യമേറിയ ഒരു സമ്പൂർണ്ണ സ്തംഭനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഒന്നും രണ്ടുമല്ല, ഏകദേശം 12,000 വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. പതിനായിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ആദ്യമണിക്കൂറുകളിൽ ലോകം മുഴുവൻ ഭയപ്പെട്ടു—ഇതൊരു വമ്പൻ സൈബർ ആക്രമണമാണോ? അതോ ഏതെങ്കിലും ശത്രുരാജ്യത്തിന്റെ അട്ടിമറിയോ? വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ അടിയന്തര യോഗം ചേർന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം പുറത്തുവന്ന സത്യം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.
അമേരിക്കൻ വ്യോമയാന മേഖലയെ മുഴുവൻ സ്തംഭിപ്പിച്ചത് ഏതെങ്കിലും ഭീകരരോ ഹാക്കർമാരോ ആയിരുന്നില്ല. മറിച്ച്, ഒരു സാധാരണ ‘റൂട്ടർ’ മാറ്റിവെച്ചപ്പോൾ സംഭവിച്ച പിഴവായിരുന്നു! എന്താണ് അന്ന് അമേരിക്കൻ ആകാശത്ത് യഥാർത്ഥത്തിൽ സംഭവിച്ചത്? നമുക്ക് പരിശോധിക്കാം.
Content Highlights: A routine fiber-optic upgrade and faulty router installation caused a massive data flood across US air traffic control centers on November 13, 2026. The FAA imposed a rare nationwide ground stop for over four hours, resulting in more than 12,000 flight cancellations. Authorities ruled out a cyberattack and launched an investigation into contractor L3Harris.





