Connect with us

Kerala

സ്ത്രീയോട് അപമര്യാദയായി പെരുമാറി; കെ എസ് ഇ ബി ജീവനക്കാരന്‍ അറസ്റ്റില്‍

40 വയസ്സുള്ള പരാതിക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി

Published

|

Last Updated

കോന്നി |  സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ വകയാര്‍ കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടപ്പാറ കാലിക്കോണം രേവതി വീട്ടില്‍ ചന്ദ്രബാബു (52) ആണ് അറസ്റ്റിലായത്. വകയാറില്‍ നവംബര്‍ 14ന് വൈകിട്ട് 4.30ഓടെയാണ് സംഭവം.

40 വയസ്സുള്ള പരാതിക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. കോന്നി എസ് എച്ച് ഒ ശ്യാം, എസ് ഐ ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ധനൂപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, ജോമോന്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Konni police arrested a 52-year-old KSEB employee, Chandrababu, from the Vakayar office for misbehaving with and threatening a 40-year-old woman. The accused, a native of Vattappara in Thiruvananthapuram, was taken into custody following a complaint. He was produced before the Pathanamthitta court and remanded.

 

---- facebook comment plugin here -----

Latest