Connect with us

Ongoing News

അവസാന പന്തിൽ ആവേശജയം; പാകിസ്താനെ വീഴ്ത്തി ഇന്ത്യക്ക് അണ്ടർ 19 ഏഷ്യാ കപ്പ്

38 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന പന്തിലാണ് വിജയം പിടിച്ചെടുത്തത്.

Published

|

Last Updated

മസ്‌കറ്റ്| തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തി പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ U19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന പന്തിലാണ് വിജയം പിടിച്ചെടുത്തത്.

ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് അവസാന ഓവറുകളിലെ മോഹിത് ഉൽവയുടെയും സി വി എൻ വി സുഭാഷിന്റെയും ചെറുത്തുനിൽപ്പാണ്. 26 പന്തിൽ പുറത്താകാതെ 49 റൺസ് നേടിയ മോഹിതും എട്ട് പന്തിൽ 11 റൺസെടുത്ത സുഭാഷും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 49-ാം ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരിക്കെ ബൗണ്ടറി നേടി മോഹിത് ഇന്ത്യയുടെ വിജയമുറപ്പിച്ചു.

നേരത്തെ ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെവാഗും ചേർന്നാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. 101 പന്തിൽ 80 റൺസായിരുന്നു ലക്ഷ്യയുടെ സമ്പാദ്യം. ആര്യവീർ 61 പന്തിൽ 58 റൺസും നേടി. തുടർന്ന് 32 പന്തിൽ 47 റൺസെടുത്ത മനാൽ ചൗഹാനും ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായി.

48-ാം ഓവറിൽ പുറത്താകുന്നതിന് മുമ്പ് മോഹിതിനൊപ്പം നിർണായകമായ അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും മനാലിന് കഴിഞ്ഞു. അവസാന നിമിഷം വരെ കൈവിടാത്ത പോരാട്ടവീര്യമാണ് ഇന്ത്യക്ക് കിരീടവിജയം സമ്മാനിച്ചത്.

Content Highlights: India clinched the U19 Asia Cup title after defeating Pakistan by one wicket in a thrilling last-ball finish while chasing 338 runs. Mohit Ulva scored an unbeaten 49, hitting the winning boundary off the final delivery. Earlier, half-centuries from Lakshya Raichandani and Aaryavir Sehwag anchored the innings.

Latest