Ongoing News
ആദ്യത്തെ എയർബസ് എ321നിയോ വിമാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കി റിയാദ് എയർ
പരീക്ഷണപ്പറക്കലുകൾക്ക് ശേഷം സഊദി തലസ്ഥനമായ റിയാദിലെത്തുന്ന വിമാനത്തിന്റെ ക്യാബിൻ സൗകര്യങ്ങളും സർവീസ് നടത്തുന്ന പുതിയ റൂട്ടുകളും വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.
റിയാദ്| സഊദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ (Riyadh Air) തങ്ങളുടെ ആദ്യത്തെ എയർബസ് എ321നിയോ വിമാനത്തിന്റെ നിർമ്മാണം ജർമ്മനിയിലെ ഹാംബർഗിൽ പൂർത്തിയാക്കി. സഊദിപൈതൃകവും,പരമ്പരാഗത ബെഡൂയിൻ ടെന്റുകളുടെ ആകൃതിയും അറബിക് കാലിഗ്രാഫിയും പ്രചോദനമാക്കിയ തനതായ ‘പേൾ ലിവറി’ ഡിസൈനിലാണ് HZ-RXFA എന്ന് രജിസ്റ്റർ ചെയ്ത ഒരുങ്ങിയിരിക്കുന്നത്.
പരീക്ഷണപ്പറക്കലുകൾക്ക് ശേഷം സഊദി തലസ്ഥനമായ റിയാദിലെത്തുന്ന വിമാനത്തിന്റെ ക്യാബിൻ സൗകര്യങ്ങളും സർവീസ് നടത്തുന്ന പുതിയ റൂട്ടുകളും വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. നിലവിലുള്ള ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾക്കൊപ്പം എയർബസ് വിമാനങ്ങൾ കൂടി ചേരുന്നതോടെ റിയാദ് എയറിന്റെ അന്താരാഷ്ട്ര ശൃംഖല കൂടുതൽ വിപുലമാകും.
സഊദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി 2030-ഓടെ റിയാദിനെ ലോകമെമ്പാടുമുള്ള 100-ലധികം നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. റിയാദ് എയർ നിലവിൽ റിയാദിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് പ്രതിദിന നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്.
കൂടാതെ, കെയ്റോ, ജിദ്ദ, ധാക്ക, ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റിയാദിൽ നിന്നുള്ള യാത്രക്കാർക്കായി സൗജന്യ ബസ് സൗകര്യത്തോടെ അൽ ഖാസിം വിമാനത്താവളം വഴിയാണ് പ്രവർത്തിക്കുന്നത്,നവംബർ 16-ന് ജക്കാർത്തയിലേക്കും ഡിസംബർ 16-ന് മിലാനിലേക്കും പുതിയ സർവീസുകൾ ആരംഭിക്കും.
Content Highlights: Saudi Arabia’s Riyadh Air has completed assembling its first Airbus A321neo in Hamburg, Germany. Registered as HZ-RXFA, the aircraft showcases a pearl livery inspired by Bedouin tents and Arabic calligraphy. Ahead of Vision 2030, the airline also plans new routes to Jakarta and Milan soon.


